ഝാർഖണ്ഡ്: സ്കൂളിൽ വിദ്യാർഥിനികൾക്ക് മൊബൈലിൽ അശ്ലീല വിഡിയോകാണിച്ചു കൊടുക്കുകയും അവരെ മോശമായ രീതിയിൽ സ്പർശിക്കുകയും ചെയ്ത അധ്യാപകനെതിരെ ഗ്രാമവാസികളുടെ പ്രതിഷേധം. അധ്യാപകന്റെ മുഖത്ത് കരി മഷിയൊഴിക്കുകയും ചെരിപ്പു മാല അണിയിക്കുകയും ചെയ്താണ് ഗ്രാമവാസികളായ സ്ത്രീകൾ പ്രതിഷേധിച്ചത്.
പ്രതിഷേധക്കാർക്കിടയിൽ നിന്ന് അധ്യാപകനെ പൊലീസ് എത്തി രക്ഷിച്ചു. അധ്യാപകനെ ഉടനടി അറസ്റ്റ് ചെയ്ത് ജയിലിലടക്കണമെന്നാവശ്യപ്പെട്ട് സ്ത്രീകൾ ധർണ നടത്തി.
നോമുണ്ടിയിലെ യു.പി സ്കൂളിലാണ് സംഭവം. ക്ലാസിലെ ആറ് പെൺകുട്ടികൾ അധ്യാപകനെ കുറിച്ച് രക്ഷിതാക്കളോട് പരാതിപ്പെടുകയായിരുന്നു. തുടർന്ന് ഗ്രാമവാസികൾ അധ്യാപകനെതിരെ രേഖാമൂലം പരാതി നൽകിയെങ്കിലും നടപടികളൊന്നും ഉണ്ടായില്ലെന്ന് ആരോപിച്ചാണ് പ്രതിഷേധം അരങ്ങേറിയത്.
നിരവധി സ്ത്രീകളെത്തി അധ്യാപകനെ പിടിച്ചുവെക്കുകയും മുഖത്തേക്ക് മഷിയൊഴിക്കുകയുമായിരുന്നു. പിന്നീട് ഇയാളെ ചെരിപ്പുമാല അണിയിച്ച് ബദജംദ മേഖല മുഴുവൻ നടത്തിക്കുകയും ചെയ്തു. അതിനുശേഷം ഇയാളെ റെയിൽവേസ്റ്റേഷന് സമീപത്തേക്ക് കൊണ്ടുപോകുന്നതിനിടെ പൊലീസ് എത്തി രക്ഷിക്കുകയായിരുന്നു.
പ്രതിയെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയതോടെ പ്രതിഷേധക്കാർ പൊലീസ് ഔട്ട് പോസ്റ്റിനു മുന്നിൽ ധർണ നടത്തി. മണിക്കൂറുകൾക്ക് ശേഷം സർക്കിൾ ഇൻസ്പെക്ടർ വിരേന്ദ്ര ഏക രംഗത്തെത്തി പ്രതിഷേധക്കാരെ സമാധാനിപ്പിച്ച് തിരിച്ചയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.