ന്യൂഡൽഹി: ശ്രേഷ്ഠ പദവി ആവശ്യപ്പെട്ട് ജിയോ ഇൻസ്റ്റിറ്റ്യൂട്ടിനൊപ്പം ഗ്രീൻഫീൽഡ് വിഭാഗത്തിന് അപേക്ഷ നൽകിയ നാല് സ്ഥാപനങ്ങളുടെ ഫയലുകൾ യൂനിവേഴ്സിറ്റി ഗ്രാൻറ്സ് കമീഷെൻറ (യു.ജി.സി) ആസ്ഥാനത്തുനിന്നു കാണാതായി. വിവരാവകാശ നിയമപ്രകാരം അപേക്ഷയുടെ പകർപ്പ് പരിശോധിക്കാൻ ആവശ്യപ്പെട്ട സമയത്താണ് ഇവ കാണാതായതായി മനസ്സിലായത്.
ഭാരതി എയർടെലിെൻറ സത്യ ഭാരതി ഫൗണ്ടേഷൻ, ഇന്ത്യൻ സ്കൂൾ ഒാഫ് ബിസിനസ് ഹൈദരാബാദ്, മഹാരാഷ്ട്ര ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജി പുണെ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് പബ്ലിക് ഹെൽത്ത് ഗാന്ധിനഗർ എന്നിവ നൽകിയ അപേക്ഷകളാണ് കാണാതായത്. 11 സ്ഥാപനങ്ങൾ അപേക്ഷ നൽകിയിരുന്നു. ബാക്കി അപേക്ഷകരുടെ ഫയലുകൾ കണ്ടെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.