കശ്​മീർ: എയർ ഇന്ത്യ വിമാനനിരക്ക്​ 9500 രൂപയായി നിജപ്പെടുത്തി

ശ്രീനഗർ: കശ്​മീരിലെ ഭീകരാക്രമണ ഭീഷണിയെ തുടർന്ന്​ വിമാനനിരക്കുകൾ നിജപ്പെടുത്തി എയർ ഇന്ത്യ. ശ്രീനഗറിലേക്കും ശ്രീനഗറിൽ നിന്നുമുള്ള വിമാനങ്ങളുടെ പരമാവധി നിരക്ക്​ 9,500 രൂപയായാണ്​ എയർ ഇന്ത്യ നിജപ്പെടുത്തിയത്​. ആഗസ്​റ്റ്​ 15 വരെയാണ്​ ഇത്​​ പ്രാബല്യത്തിൽ ഉണ്ടാവുക.

അമർനാഥ്​യാത്രികരോടും വിനോദ സഞ്ചാരികളോടും കശ്​മീർ വിടാൻ കേന്ദ്രസർക്കാർ കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു. എന്നാൽ, പലർക്കും വിമാന ടിക്കറ്റുകൾ ലഭിക്കാൻ ബുദ്ധിമുട്ട്​ അനുഭവപ്പെട്ടിരുന്നു. ലഭ്യമായ ടിക്കറ്റുകൾക്ക്​ 10,000 രൂപക്ക്​ മുകളിലായിരുന്നു നിരക്ക്​. ഈയവസരത്തിലാണ്​ എയർ ഇന്ത്യ ഇളവുമായി രംഗത്തെത്തിയിരിക്കുന്നത്​.

ട്രാവൽ വെബ്​സൈറ്റുകളിലെ വിവരങ്ങൾ പ്രകാരം ശ്രീനഗർ-ഡൽഹി റൂട്ടിലെ വിമാന നിരക്ക്​ 11,000 മുതൽ 20,000 രൂപ വരെയാണ്​. ശ്രീനഗർ-മുംബൈ റൂട്ടിൽ യാത്ര ചെയ്യാൻ ആഗസ്​റ്റ്​ നാലിന്​ 14,000 രൂപയും നൽകണം. 6200 യാത്രികരാണ്​ കശ്​മീരിൽ നിന്ന്​ പുറത്ത്​ പോകാൻ കഴിഞ്ഞ ദിവസം ശ്രീനഗർ വിമാനത്താവളത്തിലെത്തിയത്​.

Tags:    
News Summary - J&K: After security alert, Air India caps ticket prices-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.