ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ യൂനിവേഴ്സിറ്റിയായ ജെ.എൻ.യുവിൽ പ്രഫസർക്കെതിരെ ലൈംഗികപീഡന പരാതിയുമായി വിദ്യാർഥിനികൾ. ലൈഫ് സയൻസസ് വിഭാഗത്തിലെ പ്രഫസർ അതുൽ ജോഹ്രിക്കെതിരെയാണ് വ്യാഴാഴ്ച രാത്രി നിരവധി വിദ്യാർഥികൾ ഡൽഹി വസന്ത് കുഞ്ച് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്. കേസെടുത്ത പൊലീസ് ജോഹ്രിയെ അടുത്ത ദിവസം ചോദ്യം ചെയ്യാനായി വിളിപ്പിക്കുമെന്ന് അറിയിച്ചു.
ലൈംഗികച്ചുവയുള്ള പരാമർശങ്ങൾ നടത്തുക, പരസ്യമായി ലൈംഗികബന്ധം ആവശ്യെപ്പടുക, നിരസിക്കുന്ന പെൺകുട്ടികളോട് പ്രതികാരം തീർക്കുക തുടങ്ങിയവ പ്രഫസറുടെ സ്വഭാവമാണെന്ന് വിദ്യാർഥിനികൾ ജെ.എൻ.യു കാമ്പസിൽ വിളിച്ചുചേർത്ത വാർത്തസമ്മേളനത്തിൽ ആരോപിച്ചു. പ്രഫസറും വകുപ്പ് ഭരണവിഭാഗവും തമ്മിൽ അവിശുദ്ധ ബന്ധം നിലനിൽക്കുന്നുവെന്നും വൻസാമ്പത്തിക തിരിമറി തുടരുന്നതായും വിദ്യാർഥിനികൾ പറയുന്നു.
ഇയാളെ എല്ലാ ഒൗദ്യോഗിക പദവികളിൽനിന്നും സസ്പെൻഡ് ചെയ്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ലൈഫ് സയൻസസ് വിഭാഗം ഒാഫിസിനു മുന്നിൽ വിദ്യാർഥികൾ പ്രകടനം നടത്തി. ജെ.എൻ.യു വിദ്യാർഥി യൂനിയെൻറയും വിദ്യാർഥിനികളുടെ കൂട്ടായ്മയായ ‘പിൻജ്റ’യുടെയും ആഭിമുഖ്യത്തിലായിരുന്നു പ്രകടനം. എന്നാൽ, ലാബിലെ ഹാജർനില കുറവായതിെൻറ പേരിൽ കത്തയച്ചതിെൻറ പ്രതികാരമായാണ് ആരോപണമെന്നും ചില ഇടത് അനുകൂല വിദ്യാർഥികൾ തന്നെ ലക്ഷ്യം വെക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.