ന്യൂഡൽഹി: എപ്പോഴും പ്രതിപക്ഷത്ത് ആയിരിക്കേണ്ടവരല്ല മാധ്യമ പ്രവർത്തകരെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദേശീയതലത്തിൽ പുരോഗമന കേരളത്തെ ഇകഴ്ത്തിക്കാണിക്കുന്ന മാധ്യമ പ്രചാരണങ്ങളെ ചെറുത്തുനിൽക്കാൻ ഡൽഹിയിലെ മാധ്യമ പ്രവർത്തകർക്ക് കൂട്ടായ ചുമതലയുെണ്ടന്നും അദ്ദേഹം പറഞ്ഞു. കേരള പത്രപ്രവർത്തക യൂനിയൻ (കെ.യു.ഡബ്ല്യു.െജ) ഡൽഹി ഘടകം പുതിയ ഭരണസമിതിയുടെ പ്രവർത്തന ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
കേരളത്തിെൻറ പൊതുതാൽപര്യം സംരക്ഷിക്കുന്ന അനൗദ്യോഗിക അംബാസഡർമാരായി മാറണം. സർക്കാറിെൻറ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായാൽ വിമർശിക്കുകയും അത് എങ്ങനെ ചെയ്യണെമന്ന് പറയുകയും ചെയ്യേണ്ടവരാണ് മാധ്യമപ്രവർത്തകർ. ഡൽഹിയിലെ മാധ്യമപ്രവർത്തകർക്ക് ഇടയിൽ ഇക്കാര്യത്തിൽ ഒരുമയുണ്ടാവണം. മാധ്യമ സ്വാതന്ത്ര്യത്തിന് എതിരായ അതിക്രൂര കൈയേറ്റമാണ് അടുത്ത കാലത്ത് നടന്നത്. ഗൗരി ലേങ്കഷിനെ കൊലപ്പെടുത്തിയത് അഭിപ്രായം തുറന്നുപറയുന്നതിലുള്ള അസഹിഷ്ണുതയായിരുന്നു. നല്ലവണ്ണം ഇടതുപക്ഷ പത്രപ്രവർത്തനം നടത്തിയതിലുള്ള അസഹിഷ്ണുതയാണ് ശാന്തനു ഭൗമികിെൻറ കൊലപാതകത്തിലേക്ക് നയിച്ചത്. സമൂഹത്തെ ഭിന്നിപ്പിക്കുന്ന ശക്തികളെ തുറന്നുകാട്ടുകയും വിമർശിക്കുകയും ചെയ്ത മാധ്യമപ്രവർത്തകരാണ് ഇവർ.
ഡൽഹിയിലും ചില മാധ്യമപ്രവർത്തകർക്ക് എതിരെ ഭീഷണി ഉയരുകയാണ്. ഇതിനെതിരെ സംഘടിത ചെറുത്തു നിൽപ് ഉയരണം. മാധ്യമരംഗത്ത് വലിയ കോർപറേറ്റ്വത്കരണമാണ് നടക്കുന്നത്. രാജ്യം ഭരിക്കുന്നവർക്ക് അനഭിമതരായവർക്ക് മാധ്യമസ്ഥാപനങ്ങളിൽനിന്ന് പടിയിറങ്ങേണ്ടിവരുന്നുവെന്നതാണ് വർത്തമാന സാഹചര്യം -അദ്ദേഹം പറഞ്ഞു.
കേരള ഹൗസ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ കെ.യു.ഡബ്ല്യു.ജെ ഡൽഹി ഘടകം പ്രസിഡൻറ് തോമസ് ഡൊമനിക് അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.