ബംഗളൂരു: ഗൗരി ലങ്കേഷ് വധത്തിന് പിന്നിലെ പ്രതികളെ തിരിച്ചറിഞ്ഞതായും ഇവർക്കെതിരായി കൂടുതൽ തെളിവുകൾ ശേഖരിക്കുകയാണെന്നും കർണാടക സർക്കാർ. ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഢി എൻ.ഡി.ടിവിയോടാണ് ഇക്കാര്യം പറഞ്ഞത്. അന്വേഷണത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പറയാനാവില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
സെപ്തംബർ അഞ്ചിന് രാത്രി 8.05നാണ് ഗൗരി വെടിയേറ്റ് മരിച്ചത്. ഗൗരി വെടിയേറ്റു മരിക്കും മുമ്പ് രണ്ടു തവണ ഘാതകന്‍ അവരുടെ വീട്ടുപരിസരത്ത് നിരീക്ഷണം നടത്തിയിരുന്നു. ഉച്ചതിരിഞ്ഞ് മൂന്നിനും വൈകിട്ട് ഏഴിനും നടത്തിയ ഈ സന്ദര്‍ശനങ്ങളുടെ ദ്യശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.