ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡക്കെതിരെ വൻ പ്രതിഷേധം; ഗോ ബാക്ക് വിളികളുമായി വിദ്യാർഥികൾ

പട്ന: ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡക്കെതിരെ ബിഹാറിൽ വലിയ പ്രതിഷേധം. ജൂലൈ 30, 31 തീയതികളിൽ നടക്കുന്ന സംയുക്ത മോർച്ചയുടെ യോഗത്തിൽ പ​ങ്കെടുക്കാനെത്തിയപ്പോൾ പട്ന യൂനിവേഴ്സിറ്റിലാണ് പ്രതിഷേധമുണ്ടായത്. യൂനിവേഴ്സിറ്റിയിൽ നഡ്ഡക്കെതിശര ഗോ ബാക്ക് വിളികളുമായി വിദ്യാർഥികൾ അണിനിരന്നു.

കറുത്ത കൊടികളുമായാണ് വിദ്യാർഥികൾ പ്രതിഷേധത്തിനെത്തിയത്. പട്ന യൂനിവേഴ്സിറ്റിയെ കേന്ദ്ര സർവകലാശാലയാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. വിദ്യാർഥികൾക്കെതിരെ പൊലീസ് ലാത്തിചാർജ് നടത്തി.

'ഐസ'യുടെ നേതൃത്വത്തിൽ വിദ്യാർഥികൾ നഡ്ഡയുടെ വാഹനവ്യൂഹം തടയാൻ ശ്രമിച്ചു. ചിലർ കാറിന് മുന്നിൽ കിടക്കുകയും ചെയ്തു. തുടർന്ന് പൊലീസെത്തിയാണ് പ്രതിഷേധക്കാരെ കൈകാര്യം ചെയ്തത്. നേരത്തെ പട്ന യൂനിവേഴ്സിറ്റിയിൽ നടന്ന പരിപാടിയിൽ സ്ഥാപനത്തെ സെൻട്രൽ യൂനിവേഴ്സിറ്റി ആക്കുന്നതിനെ സംബന്ധിച്ച് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പ്രസ്താവന നടത്തിയിരുന്നു. നരേന്ദ്ര മോദിക്ക് മുമ്പാകെ ഈ ആവശ്യം ഉയർത്തിയെങ്കിലും നിരാകരിച്ചുവെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.



Tags:    
News Summary - 'JP Nadda Go Back’: BJP Prez Faces Protest in Patna

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.