ഹിജാബ് വിലക്ക് തള്ളി ജസ്റ്റിസ് സുധാൻശു ധൂലിയ; ശരി​വെച്ച് ജസ്റ്റിസ് ഹേമന്ദ് ഗുപ്ത

ന്യൂഡല്‍ഹി: വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ഹിജാബ് ധരിച്ചെത്തുന്നത് വിലക്കാമോയെന്ന വിഷയത്തില്‍ സുപ്രീംകോടതി രണ്ടംഗ ബെഞ്ചിന്റെ ഇരട്ടവിധി. ഹരജി ഭരണഘടനാ ബെഞ്ചിന് വിടണോ എന്നതടക്കമുള്ള കാര്യങ്ങള്‍ ചീഫ് ജസ്റ്റിസിന് വിട്ടു. കേസ് പരിഗണിച്ച ജസ്റ്റിസുമാരായ സുധാൻശു ധൂലിയ, ഹേമന്ദ് ഗുപ്ത എന്നിവരാണ് ഭിന്ന വിധികൾ പുറപ്പെടുവിച്ചത്.

ഹിജാബ് വിലക്ക് ശരിവെച്ചുള്ള കർണാടക ഹൈകോടതിയുടെ വിധി ജസ്റ്റിസ് ഹേമന്ദ് ഗുപ്ത ശരിവെച്ചപ്പോൾ ജസ്റ്റിസ് സുധാൻശു ധൂലിയ ഹൈകോടതി വിധി റദ്ദാക്കി. തുടർന്നാണ് കേസ് വിശാല ബെഞ്ചിന്റെ പരിഗണനക്ക് വിട്ടത്.

ജസ്റ്റിസുമാരായ ഹേമന്ദ് ഗുപ്ത, സുധാൻശു ധൂലിയ എന്നിവരുടെ ബെഞ്ചാണ് പത്തുദിവസം വാദംകേട്ട കേസില്‍ ഇരട്ടവിധി പ്രഖ്യാപിച്ചത്. കര്‍ണാടകത്തിലെ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ചത് ശരിവെച്ച ഹൈക്കോടതി വിധി ചോദ്യംചെയ്യുന്ന ഹരജികളാണ് സുപ്രീംകോടതി പരിഗണിച്ചത്.

Tags:    
News Summary - Justice Sudhanshu Dhulia rejects hijab ban; supports Justice Hemand Gupta

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.