കനയ്യക്കും 14 പേർക്കുമെതിരായ അച്ചടക്കനടപടി ഡൽഹി ഹൈകോടതി റദ്ദാക്കി

ന്യൂ​ഡ​ൽ​ഹി: ജെ.​എ​ൻ.​യു സ്​​റ്റു​ഡ​ൻ​റ്​​സ്​ യൂ​നി​യ​ൻ മു​ൻ പ്ര​സി​ഡ​ൻ​റ്​ ക​ന​യ്യ കു​മാ​ർ, ഉ​മ​ർ ഖാ​ലി​ദ്, അ​നി​ർ​ബ​ൻ ഭ​ട്ടാ​ചാ​ര്യ എ​ന്നി​വ​ര​ട​ക്കം 15 പേ​ർ​ക്കെ​തി​രെ അ​ധി​കൃ​ത​ർ സ്വീ​ക​രി​ച്ച അ​ച്ച​ട​ക്ക​ന​ട​പ​ടി ഡ​ൽ​ഹി ഹൈ​കോ​ട​തി റ​ദ്ദാ​ക്കി. 2016 ഫെ​ബ്രു​വ​രി ഒ​മ്പ​തി​ന്​ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ന​ട​ന്ന സം​ഭ​വ​ങ്ങ​ളു​മാ​യി  ബ​ന്ധ​പ്പെ​ട്ട്​ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക്കെ​തി​രെ വി​ദ്യാ​ർ​ഥി​ക​ൾ ന​ൽ​കി​യ ഹ​ര​ജി​യി​ലാ​ണ് ഉ​ത്ത​ര​വ്. ​

വി​ദ്യാ​ർ​ഥി​ക​ളു​ടെ വാ​ദം കേ​ൾ​ക്കു​ക​യും റെ​ക്കോ​ഡു​ക​ൾ പ​രി​ശോ​ധി​ക്കാ​ൻ അ​വ​സ​രം ന​ൽ​കു​ക​യും ചെ​യ്​​ത​ശേ​ഷം ആ​റാ​ഴ്​​ച​ക്ക​കം വി​ഷ​യ​ത്തി​ൽ പു​തി​യ തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്ന്​ ജെ.​എ​ൻ.​യു അ​പ്പ​േ​ല​റ്റ്​ ​അ​തോ​റി​റ്റി​ക്ക്​ ജ​ഡ്​​ജി വി.​കെ. റാ​വു നി​ർ​ദേ​ശം ന​ൽ​കി. പാ​ർ​ല​മ​െൻറ്​ ആ​ക്ര​മ​ണ​ കേ​സി​ൽ അ​ഫ്​​സ​ൽ ഗു​രു തൂ​ക്കി​ലേ​റ്റ​പ്പെ​ട്ട​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ദേ​ശ​വി​രു​ദ്ധ മു​ദ്രാ​വാ​ക്യ​ങ്ങ​ൾ വി​ളി​ച്ചെ​ന്ന്​​ ആ​രോ​പി​ച്ചാ​ണ്​ വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രെ അ​ച്ച​ട​ക്ക​ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. 

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പൊ​ലീ​സ്​ കേ​സി​ൽ ക​ന​യ്യ കു​മാ​ർ, ഉ​മ​ർ ഖാ​ലി​ദ്, അ​നി​ർ​ബ​ൻ ഭ​ട്ടാ​ചാ​ര്യ എ​ന്നി​വ​രെ അ​റ​സ്​​റ്റ്​ ചെ​യ്​​തി​രു​ന്നു. പി​ന്നീ​ട്​ ജാ​മ്യം അ​നു​വ​ദി​ച്ച ഇ​വ​ർ​ക്കെ​തി​രെ ഇ​തു​വ​രെ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചി​ട്ടി​ല്ല.

 

Tags:    
News Summary - Kanayya Kumar - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.