ന്യൂഡൽഹി: കഞ്ചിക്കോട് കോച്ച് ഫാക്ടറി കേന്ദ്രം കൈവിടുന്നതിെനതിരെ പാർലമെൻറിൽ േയാജിച്ച പ്രക്ഷോഭം നടത്താനുള്ള കേരള എം.പിമാരുടെ നീക്കം രാഷ്ട്രീയതാൽപര്യങ്ങൾക്കൊടുവിൽ അലസി. എൽ.ഡി.എഫ് എം.പിമാർ പാർലമെൻറ് കവാടത്തിൽ ധർണ നടത്തിയെങ്കിലും യു.ഡി.എഫ് എം.പിമാർ എത്തിയില്ല. ഇതിന് സി.പി.എമ്മും കോൺഗ്രസും പരസ്പരം പഴിചാരി.
സംയുക്ത ധർണക്ക് തീരുമാനിച്ചിരുന്നുവെന്ന് സി.പി.എമ്മിലെ പി. കരുണാകരൻ, എം.ബി. രാജേഷ് എന്നിവർ വിശദീകരിച്ചപ്പോൾ, യു.ഡി.എഫ് എം.പിമാരെ ആരെയും വിവരമറിയിച്ചില്ലെന്നാണ് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞത്. ഇതിനിടയിൽ ധർണ എൽ.ഡി.എഫിേൻറതു മാത്രമായി. ചൊവ്വാഴ്ച ലോക്സഭയിൽവെച്ച് കോൺഗ്രസിലെ കെ.സി. വേണുഗോപാലുമായി ബന്ധപ്പെട്ടപ്പോൾ യോജിച്ച നീക്കമാകാമെന്ന് അദ്ദേഹം അറിയിച്ചതാണെന്ന് പി. കരുണാകരൻ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയെൻറ സാന്നിധ്യത്തിൽ നടന്ന എം.പിമാരുടെ യോഗം സംസ്ഥാനത്തെ പ്രശ്നങ്ങൾ യോജിച്ച് ഉന്നയിക്കണമെന്ന് തീരുമാനിച്ചിരുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യു.ഡി.എഫ് എം.പിമാർ സത്യസന്ധമായി പെരുമാറിയില്ലെന്ന് എം.ബി. രാജേഷ് കുറ്റപ്പെടുത്തി. ഒരു മുന്നറിയിപ്പുമില്ലാതെ അവസാന നിമിഷമാണ് സംയുക്ത പ്രതിഷേധത്തിൽനിന്ന് വിട്ടുനിന്നത്. പെങ്കടുക്കാൻ എത്തിയശേഷം എൻ.കെ. പ്രേമചന്ദ്രൻ ഒഴിഞ്ഞുമാറുകയും ചെയ്തു. കോൺഗ്രസ് എം.പിമാർ വിലക്കിയതുകൊണ്ടാണ് അദ്ദേഹം അങ്ങനെ ചെയ്തതെന്നും രാജേഷ് കുറ്റപ്പെടുത്തി. കോച്ച് ഫാക്ടറിയുമായി ബന്ധപ്പെട്ട് പാലക്കാട്ട് ഡി.വൈ.എഫ്.െഎ നടത്തിവരുന്ന സമരപരിപാടിക്ക് ദേശീയ തലത്തിൽ െഎക്യദാർഢ്യം പ്രഖ്യാപിക്കാനാണ് പാർലമെൻറിനു മുന്നിൽ ഇടത് എം.പിമാർ ധർണ നടത്തിയതെന്ന് അന്വേഷണത്തിൽ മനസ്സിലായിരുന്നുവെന്ന് കോൺഗ്രസിെൻറ ലോക്സഭ െഡപ്യൂട്ടി വിപ് കെ.സി. വേണുഗോപാൽ വിശദീകരിച്ചു.
ഇക്കാര്യം മറച്ചുപിടിച്ചാണ് അനൗദ്യോഗികമായി യു.ഡി.എഫ് എം.പിമാരെ ധർണക്ക് ക്ഷണിച്ചത്. കടലാക്രമണം, വെള്ളപ്പൊക്കം എന്നിവക്ക് കേന്ദ്രസഹായം വേണമെന്ന പ്രശ്നംകൂടി ധർണയിൽ ഉയർത്തുന്നതിനോട് ഇടത് എം.പിമാർക്ക് താൽപര്യമുണ്ടായിരുന്നില്ലെന്നും വേണുഗോപാൽ പറഞ്ഞു.
കഞ്ചിക്കോട്: ഹിന്ദിയിൽ അവതരിപ്പിച്ച് എം.ബി. രാജേഷ്
ന്യൂഡൽഹി: കഞ്ചിക്കോട് കോച്ച് ഫാക്ടറി പദ്ധതി കേന്ദ്രം ഉപേക്ഷിക്കുന്നതിനെതിരെ ലോക്സഭയിൽ ഹിന്ദിയിൽ പ്രസംഗിച്ച് എം.ബി. രാജേഷ്. 33 തവണ ഇൗ വിഷയം സഭയിൽ ഉന്നയിച്ചിട്ടും പദ്ധതി യാഥാർഥ്യമാകാത്തതിൽ വേദനയുണ്ടെന്ന് രാജേഷ് പറഞ്ഞു. 2012ൽ തറക്കല്ലിട്ട പദ്ധതി വേണ്ടെന്നു വെക്കുന്നതിനെതിെര പാലക്കാട്ട് ബുധനാഴ്ച മനുഷ്യച്ചങ്ങല തീർത്ത കാര്യവും അദ്ദേഹം കൂട്ടിച്ചേർത്തു. എൻ.ഡി.എ സർക്കാർ ‘ജൽദി സേ ജൽദി’ വാഗ്ദാനം നടപ്പാക്കണമെന്ന് ഉപസംഹരിച്ച രാജേഷിെൻറ ‘ഹിന്ദി അച്ഛാ ഹെ’ എന്നു പ്രോത്സാഹിപ്പിക്കാൻ സ്പീക്കർ സുമിത്ര മഹാജൻ മറന്നില്ല. മറ്റു സഭാംഗങ്ങളും കൈയടിച്ചു പ്രോത്സാഹിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.