മെഡിക്കൽ കോളജിൽ രക്തം ആവശ്യം
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഒ നെഗറ്റീവ്, ഒ പോസിറ്റീവ് രക്തം ആവശ്യമുണ്ട്. നൽകാൻ സന്നദ്ധതയുള്ളവർ ആശുപത്രിയിൽ ഉടൻ എണ്ണം. ഫോൺ നമ്പർ 8547616121
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഒ നെഗറ്റീവ്, ഒ പോസിറ്റീവ് രക്തം ആവശ്യമുണ്ട്. നൽകാൻ സന്നദ്ധതയുള്ളവർ ആശുപത്രിയിൽ ഉടൻ എണ്ണം. ഫോൺ നമ്പർ 8547616121
കോഴിക്കോട് മൈത്ര ഹോസ്പിറ്റലിൽ ഒ നെഗറ്റീവ് രക്തം ഉടൻ ആവശ്യമുണ്ട്. നൽകാൻ സന്നദ്ധതയുള്ളവർ ഉടൻ ഹോസ്പിറ്റലിൽ എത്തുക. ബന്ധപ്പെടേണ്ട നമ്പർ 9446344326, 9496042881.
സഹീർ സെയ്ദ് (38 വയസ്) തിരൂർ, രാജീവൻ കോഴിക്കോട്, ഷറഫുദ്ദീൻ കോഴിക്കോട്, മുഹമ്മദ് റിയാസ് (23) പാലക്കാട് എന്നിവർ മരിച്ചവരിൽ ഉൾപ്പെടും.
ബേബി മെമോറിയൽ ആശുപത്രിയിൽ 18 പേരും മിംസ് ആശുപത്രിയിൽ 36 പേരുമാണ് ചികിത്സയിലുള്ളത്. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ 20 പേരുമാണ് ചികിത്സയിലുള്ളത്.
അപകടത്തിൽ മരിച്ചവരുടെ എണ്ണം 16 ആയി. സ്വകാര്യ ആശുപത്രികളിലായി 10 പേർ മരിച്ചു.
കരിപ്പൂർ: കരിപ്പൂർ വിമാനത്താവളത്തിൽ അപകടത്തിൽപെട്ട വിമാനത്തിലെ യാത്രക്കാരുടെ പേരുവിവരം പുറത്തുവിട്ടു. കുട്ടികളടക്കം 191 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.
ന്യൂഡൽഹി: കരിപ്പുർ എയർപോർട്ടിൽ റൺവേയിൽനിന്ന് തെന്നിമാറി താഴ്ചയിലേക്ക് വീണ് വിമാനം തകർന്ന അപകടത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എം.പി അനുശോചിച്ചു. ‘കോഴിക്കോട് എയർപോർട്ടിലുണ്ടായ വിമാന ദുരന്തത്തിെൻറ അങ്ങേയറ്റം ദുഃഖകരമായ വാർത്ത ഞെട്ടലുളവാക്കുന്നതാണ്. അപകടത്തിൽ മരിച്ചവരുടെ ബന്ധുമിത്രാദികളെ എെൻറ അഗാധമായ അനുശോചനം അറിയിക്കുന്നു. പരിേക്കറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർഥിക്കുന്നു.’ -രാഹുൽ ട്വിറ്ററിൽ കുറിച്ചു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും അപകടത്തിൽ അനുശോചിച്ചു.
അപകടത്തിൽ 14 പേർ മരിച്ചതായി എ.എൻ.ഐ റിപ്പോർട്ട് ചെയ്തു. 123 പേർക്ക് പരിക്കേറ്റു. 15 പേരുടെ നില അതീവ ഗുരുതരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.