രക്ഷാപ്രവർത്തനം അവസാനിപ്പിച്ചു
പരിക്കേറ്റ മുഴുവൻ പേരെയും ആശുപത്രിയിലേക്ക് മാറ്റി. ഇന്ധന ചോർച്ച ഒഴിവാക്കാനുള്ള നടപടികൾ തുടരുന്നു.
പരിക്കേറ്റ മുഴുവൻ പേരെയും ആശുപത്രിയിലേക്ക് മാറ്റി. ഇന്ധന ചോർച്ച ഒഴിവാക്കാനുള്ള നടപടികൾ തുടരുന്നു.
വിമാന അപകടത്തിൽ പരിക്കേറ്റ സഹപൈലറ്റും മരിച്ചു. സഹപൈലറ്റ് അഖിലേഷാണ് മരിച്ചത്.
അപകടത്തിൽ മരിച്ചവരുടെ എണ്ണം 11 ആയതായി ആരോഗ്യമന്ത്രി അറിയിച്ചു. പിലാശേരി ഷറഫുദ്ദീൻ, ചെർക്കളപ്പറമ്പ് രാജീവൻ എന്നിവരുടെ മൃതദേഹം ബേബി മെമോറിയൽ ആശുപത്രിയിൽ.
കോഴിക്കോട് സ്വദേശികളായ ഷറഫുദ്ദീൻ, രാജീവൻ എന്നിവർ മരിച്ചു. ഒരു സ്ത്രീയും രണ്ടു കുട്ടികളും മരിച്ചതായി മലപ്പുറം ഡി.എം.ഒ അറിയിച്ചു.
വിമാന അപകടത്തിൽ മരണം പത്തായി. കോഴിക്കോട് മെഡിക്കൽ കോളജിൽ മരിച്ചവരുടെ എണ്ണം അഞ്ചായി.
വിമാന അപകടത്തിൽ വ്യോമയാന മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടു
വിമാന അപകടത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി. ഫറോക്ക് ക്രസൻറ് ആശുപത്രിയിൽ ഒരാൾ മരിച്ചു.
ദുബൈ കോൺസുലേറ്റിൽ കൺട്രോൾ റൂം തുറന്നു. 056 5463903, 054 3090572
വിമാന അപകടത്തിൽ പരിക്കേറ്റവർക്ക് രക്തം ആവശ്യമുണ്ട്. ബേബി മെമോറിയൽ, കോഴിക്കോട് മെഡിക്കൽ കോളജ്, മിംസ് ആശുപത്രി എന്നിവിടങ്ങളിലാണ് രക്തം ആവശ്യം. ഒ നെഗറ്റീവ് , എ.ബി. പോസിറ്റീവ്, ഒ പോസിറ്റീവ് രക്തം ബേബി മെമോറിയലിൽ ആവശ്യമുണ്ട്.
വിമാന അപകടത്തിൽ മരണം ആറായി. ബേബി ആശുപത്രിയിൽ രണ്ടു പുരുഷൻമാർ മരിച്ചു. േകാഴിേക്കാട് മെഡിക്കൽ കോളജിൽ മൂന്നുപേർ മരിച്ചു. അഞ്ചുപേരുടെ നില അതിഗുരുതരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.