കരിപ്പൂരിൽ അപകടത്തിൽപ്പെട്ട വിമാനം

2020-08-07 21:45 IST

ബേബിയിൽ 11 പേരെ പ്രവേശിപ്പിച്ചു

ബേബി മെമോറിയൽ ആശുപത്രിയിൽ 11 പേരെ പ്രവേശിപ്പിച്ചു.

2020-08-07 21:43 IST

യാത്രക്കാരുടെ മരണത്തിൽ മുഖ്യമന്ത്രി രേഖപ്പെടുത്തി

ദുരന്തനിവാരണത്തിന്​ സംസ്​ഥാന സർക്കാരിൻെറ എല്ലാ സംവിധാനങ്ങളും ഉപയോഗിക്കാൻ മുഖ്യമന്ത്രി നിർദേശം നൽകി. യാത്രക്കാരുടെ മരണത്തിൽ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി.

2020-08-07 21:41 IST

15 പേരുടെ നില അതിഗുരുതരം

15 പേരുടെ നില അതിഗുരുതരം. പരിക്കേറ്റവർ കൊണ്ടോട്ടിയിലെ വിവിധ ആശുപത്രികളിലും കോഴിക്കോട്​ മിംസ്​ ആശുപത്രിയിലും

2020-08-07 21:39 IST

മരിച്ചവരിൽ രണ്ടു വനിത യാത്രക്കാർ

രണ്ടു വനിത യാത്രക്കാർ മരിച്ചവരിൽ ഉൾപ്പെടും. സഹപൈലറ്റ്​ അഖിലേഷിനും നിരവധി യാത്രക്കാർക്കും പരിക്കേറ്റു. ചിലരുടെ നില ഗുരുതരമാണ്​.

2020-08-07 21:38 IST

വിമാനത്താവളത്തിൽ കൺ​ട്രോൾ റൂം തുറന്നു

വിമാനത്താവളത്തിൽ കൺ​ട്രോൾ റൂം തുറന്നു. 0483 2719493

2020-08-07 21:34 IST

പൈലറ്റ്​ ഉൾപ്പെടെ മൂന്നുപേർ മരിച്ചതായി സൂചന

പൈലറ്റ്​ ഉൾപ്പെടെ മൂന്നുപേർ മരിച്ചതായി സൂചന. പരിക്കേറ്റ എട്ടുപേരെ കോഴിക്കോട്​ മിംസ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

2020-08-07 21:33 IST

എൻ.ഡി.ആർ.എഫിന്​ നിർദേശം

രക്ഷാപ്രവർത്തനങ്ങളിൽ പങ്കുചേരാൻ എൻ.ഡി.ആർ.എഫിന്​ നിർദേശം നൽകി. മലപ്പുറം കോഴിക്കോട്​ കലക്​ടർമാരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ഏകോപിക്കുന്നു.

2020-08-07 21:25 IST

കനത്ത മഴയിൽ കാഴ്​ച മറഞ്ഞു; വസന്തിന്​ നഷ്​ടമായത്​ സ്വന്തം ജീവൻ

കരിപ്പൂർ: കനത്ത മഴയിൽ കാഴ്​ച മറഞ്ഞതിനെ തുടർന്നുണ്ടായ വിമാന അപകടത്തിൽ പൈലറ്റിന്​ നഷ്​ടമായത്​ സ്വന്തം ജീവൻ. മഹാരാഷ്​ട്ര സ്വദേശിയായ പൈലറ്റ്​ സതെ ദീപക്​ വസന്ത്​ ആണ്​ മരിച്ചത്​. കനത്ത മഴ കാരണം പൈലറ്റിന് പൈലറ്റിന്​ കാണാൻ കഴിഞ്ഞത്​ രണ്ടു കിലോമീറ്റർ ദൂരം മാത്രമാണ്​. ലാൻഡിങ്ങിനിടെ റൺവേയിലൂടെ മുന്നിലേക്ക്​ നീങ്ങിയ വിമാനം വീണ്ടും ​േടക്​ ഓഫ്​ ചെയ്യുന്നതിനിടെയാണ്​ ​താഴേക്ക്​ പതിച്ചത്​. ഉയര​ത്തിലേക്ക്​ കെട്ടിപ്പൊക്കിയ കരിപ്പൂരിലെ ടേബ്​ൾ ടോപ്​ റൺവേയിൽനിന്ന്​ കൊണ്ടോട്ടി-കുന്നുംപുറം റോഡിലേക്ക്​ പതിക്കുകയായിരുന്നു. വിമാനത്തിന്​ തീ പിടിക്കാത്തതിനാൽ വൻ അപകടം ഒഴിവായി. 

2020-08-07 21:23 IST

ഹെൽപ്പ്​ലൈൻ നമ്പർ

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അപകടത്തിൽപ്പെട്ട ദുബൈ കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ യാത്ര ചെയ്തവരുടെ ബന്ധുക്കൾക്ക് അന്വേഷണങ്ങൾക്കായി 04952376901 നമ്പറിൽ ബന്ധപ്പെടാം


2020-08-07 21:21 IST

ആംബുലൻസുകളും അഗ്​നിരക്ഷാ വാഹനങ്ങളും തിരിച്ചു

മലപ്പുറം, കോഴിക്കോട്​ ജില്ലകളിൽനിന്ന്​ ആംബുലൻസുകളും അഗ്​നിരക്ഷാ വാഹനങ്ങളും വിമാനത്താവളത്തിലേക്ക്​ തിരിച്ചു. 32 108 ആംബുലൻസുകൾ രക്ഷാപ്രവർത്തനത്തിനായി നിലവിൽ വിമാനത്താവളത്തിലുണ്ട്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.