ക​ശ്​​മീ​രി​ൽ മ​നു​ഷ്യ​ക​വ​ചം; റാ​വ​ത്തും ഡോ​വ​ലും കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി

ന്യൂഡൽഹി: പ്രതിഷേധക്കാരുടെ കല്ലേറിനെ നേരിടാൻ യുവാവിനെ ജീപ്പിന് മുന്നിൽ കെട്ടിയിട്ട് മനുഷ്യ കവചമാക്കിയ സൈനിക നടപടി വിവാദമായ പശ്ചാത്തലത്തിൽ കരസേന മേധാവി ബിപിൻ റാവത്ത് ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി. 30 മിനിറ്റ് നീണ്ട കൂടിക്കാഴ്ചയിൽ കശ്മീരിലെ അവസ്ഥ ഇരുവരും ചർച്ച ചെയ്തു.

അതേസമയം, ദക്ഷിണ കശ്മീരിലെ പുൽവാമ ജില്ലയിൽ അജ്ഞാത​െൻറ വെടിയേറ്റ് ഒരാൾ മരിച്ചു. ബന്ധുവിന് ഗുരുതര പരിക്കേറ്റു. വീട്ടിൽ അതിക്രമിച്ച് കയറിയ അജ്ഞാതൻ ഇരുവർക്കും നേരെ വെടിയുതിർക്കുകയായിരുന്നു. കസ്ബയാർ സ്വദേശി ബഷീർ അഹ്മദാണ് മരിച്ചത്. അൽത്താഫ് അഹ്മദ് ദാറിന് പരിക്കേറ്റു.
ബാരമുല്ലയിൽ സജ്ജാദ് അഹ്മദ് എന്ന 23കാരൻ വെടിയേറ്റ് മരിച്ചതിൽ പ്രതിഷേധിച്ച് വിമതർ ആഹ്വാനം ചെയ്ത ഹർത്താൽ കശ്മീരിൽ ജനജീവിതത്തെ ബാധിച്ചു. കച്ചവട സ്ഥാപനങ്ങളും പെട്രോൾ പമ്പുകളും അടഞ്ഞുകിടന്നു. സർക്കാർ വാഹനങ്ങൾ നിരത്തിലിറങ്ങിയില്ല.

താഴ്വരയിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയത്. കല്ലെറിഞ്ഞ പ്രതിഷേധക്കാർക്കുനേരെ ബി.എസ്.എഫ് ജവാന്മാർ നടത്തിയ വെടിവെപ്പിലാണ് സജ്ജാദ് അഹ്മദ് മരിച്ചത്.

 

Tags:    
News Summary - kashmir human shield

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.