ശ്രീനഗർ: ലാൽ ചൗക്കിലുള്ള ഡെപ്യൂട്ടി കമീഷണർ ഓഫിസിൽ തിക്കിത്തിരക്കി നിൽക്കുന്ന കശ് മീരി സ്ത്രീകൾക്കിടയിൽ ഏെറ നേരം ക്യൂവിൽനിന്നാണ് അവർക്ക് അടിയന്തര ഫോൺ േകാൾ ചെ യ്യാൻ അവസരം ലഭിച്ചത്. ഒരു മിനിറ്റു മാത്രമായിരുന്നു അനുമതി. ബംഗളൂരുവിലുള്ള മകനെ വിളിക്കാനാണ് അവർ ജവഹർ നഗറിൽനിന്ന് നടന്നെത്തിയത്. ‘ഞാനവനെ വിളിച്ചു. ആദ്യം തെന്ന അവൻ വല്ലാതെ കരഞ്ഞു. പേടിക്കേണ്ടെന്ന് പറഞ്ഞ് ഞാനവനെ ആശ്വസിപ്പിച്ചു. ഇവിടെ സംഘർഷാവസ്ഥ തുടരുന്നതിനാൽ അടുത്തയാഴ്ച ബലിപെരുന്നാളിന് ഇങ്ങോട്ടേക്ക് വരേണ്ടെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്’ -പേരു ചോദിച്ചപ്പോൾ ‘ഒരുപാട് അമ്മമാരിൽ ഒരാൾ’ എന്നു മാത്രം മറുപടി നൽകിയ ആ സ്ത്രീ പറഞ്ഞു.
കശ്മീരിലെ കടുത്ത നിയന്ത്രണങ്ങളിൽ ഇളവു നൽകിയതിെൻറ പേരിലാണ് ജമ്മു-കശ്മീരിന് പുറത്തുള്ള മക്കളെ ഫോണിൽ വിളിക്കാൻ ഡെപ്യൂട്ടി കമീഷണർ ഓഫിസിൽ ‘സൗകര്യം’ ഒരുക്കിയത്. ഏറെ ചിട്ടവട്ടങ്ങളുണ്ടതിന്. ആർക്കാണ് ഫോൺ ചെയ്യുന്നതെന്നും എന്താണ് പറയുന്നതെന്നും ഓഫിസിൽ വെളിപ്പെടുത്തണം. ഒരു മിനിറ്റാകുേമ്പാൾ ഓപറേറ്റർ കോൾ അവസാനിപ്പിക്കാൻ പറയും. എെൻറ മകൾ ഈയാഴ്ച വീട്ടിലെത്തുമെന്ന് കരുതിയതാണ്. എന്നാൽ, അവൾ ടിക്കറ്റെടുത്തിട്ടില്ല. ബന്ധപ്പെടാൻ മാർഗവുമില്ല -ഹവാലി സ്വദേശിനിയായ ഫഹ്മിദ പറഞ്ഞു.
ഇതിനിടയിൽ ശ്രീനഗറിലെ റാവൽപോറ പ്രദേശത്തുനിന്നെത്തിയ അൻജും കണ്ണീരൊലിപ്പിച്ചു നിൽക്കുന്നു. ‘എനിക്ക് രണ്ടു പെൺമക്കളാണ്. ഒരാൾ ജമ്മുവിലും മറ്റൊരാൾ ഡൽഹിയിലും പഠിക്കുന്നു. അവരുമായി സംസാരിച്ചിട്ട് ഒരാഴ്ചയായി. എെൻറ കുട്ടികൾ വല്ലാതെ ഭയെപ്പട്ടിരിക്കുകയാവും. അവർക്കൊന്ന് ഫോൺ ചെയ്യാമെന്നു കരുതി കിലോമീറ്ററുകൾ താണ്ടി ഇവിടെയെത്തിയപ്പോൾ വൈകിയെന്നുപറഞ്ഞ് എെന്ന ഓഫിസിനകത്തേക്ക് കയറ്റുന്നില്ല.’ അതേക്കുറിച്ച് ചോദിച്ചപ്പോൾ ഗേറ്റിനു പുറത്തുള്ള സുരക്ഷ ഭടെൻറ മറുപടി ഇതായിരുന്നു. ‘ ഫോൺ ചെയ്യാനെത്തുന്ന സ്ത്രീകളുടെ ദേഹ പരിശോധന നടത്താൻ അഞ്ചുമണിക്കുശേഷം ഓഫിസിൽ ആളില്ല. അതുകൊണ്ടാണ് അവരോട് നാളെ വരാൻ പറഞ്ഞത്.’ മക്കൾക്ക് ഫോൺ ചെയ്യാനും പണമയച്ചുകൊടുക്കാനുമടക്കം തങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ നിരത്തി അൻജും വിതുമ്പുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.