യുനൈറ്റഡ് േനഷൻസ്: ഇന്ത്യയും പാകിസ്താനും േയാജിക്കാത്തിടത്തോളം കശ്മീർ വിഷയത്തിൽ മാധ്യസ്ഥ്യത്തിനില്ലെന്ന് െഎക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ അേൻറാണിയോ ഗുെട്ടറസ്. ചർച്ചയിലൂടെ പ്രശ്നപരിഹാരത്തിന് ശ്രമിക്കാനും അദ്ദേഹം ഇരുരാജ്യങ്ങളോടും ആവശ്യപ്പെട്ടു. അതിർത്തിയിൽ സംഘർഷം രൂക്ഷമായതിനെ തുടർന്നാണ് യു.എൻ മേധാവിയുടെ പ്രസ്താവന.
ഏതു പ്രശ്നത്തിലും യു.എൻ സെക്രട്ടറി ജനറലിെൻറ ഒാഫിസ് മാധ്യസ്ഥ്യത്തിന് സന്നദ്ധമാണ്. എന്നാൽ, വിഷയവുമായി ബന്ധപ്പെട്ട കക്ഷികൾ ഇക്കാര്യത്തിൽ േയാജിപ്പിെലത്തണമെന്ന് വക്താവ് സ്റ്റെഫാൻ ദുജാറിക് പറഞ്ഞു. പത്തു ദിവസമായി അതിർത്തിയിലെ സംഘർഷം നിരീക്ഷിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കശ്മീർ വിഷയത്തിൽ പാകിസ്താൻ മാധ്യസ്ഥ്യത്തിന് സമ്മർദം ചെലുത്തിക്കൊണ്ടിരിക്കുകയാണ്. എന്നാൽ, മൂന്നാം കക്ഷിയുടെ ആവശ്യമില്ലെന്നാണ് ഇന്ത്യൻ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.