ഉത്തരകാശിയിലെ കാട്ടിൽ മിന്നലേറ്റ്​ 350 ആടുകൾ ചത്തു

ശനിയാഴ്ച രാത്രി ഉത്തരകാശിയിലെ ഖാട്ടു ഖൽ വനമേഖലയിൽ ഇടിമിന്നലേറ്റ് 350-ലധികം ആടുകൾ ചത്തു. ഭത്വരി ബ്ലോക്കിലെ ബർസു ഗ്രാമത്തിലെ താമസക്കാരനായ സഞ്ജീവ് റാവത്ത് തന്റെ സുഹൃത്തിനൊപ്പം കനത്ത മഴക്കും ഇടിമിന്നലിനും ഇടയിൽ ഋഷികേശിൽ നിന്ന് ഉത്തരകാശിയിലേക്ക് ആടുകളെയും കൊണ്ടുവരുന്നതിനിടെയാണ് ദുന്ദ ബ്ലോക്കിലെ ഖട്ടു ഖൽ പ്രദേശത്ത് സംഭവം നടന്നത്.

ഒരു വലിയ പൈൻ മരത്തിന്​ ചുറ്റും ആടുകൾ മിന്നലേറ്റ്​ ചത്തുകിടക്കുന്നതിന്‍റെ ചിത്രങ്ങളും പുറതതുവന്നു. ആടുകൾ ചത്തതായി റിപ്പോർടട്​ ലഭിച്ചിട്ടുണ്ടെന്നും നാശനഷ്ടം വിലയിരുത്താൻ ഒരു സംഘത്തെ സംഭവസ്ഥലത്തേക്ക് അയക്കുമെന്നും ദുരന്തനിവാരണ വകുപ്പ് അറിയിച്ചു. സംഘം ജില്ലാ ഭരണകൂടത്തിന് റിപ്പോർട്ട് നൽകും.

Tags:    
News Summary - Lightning kills over 350 goats in Uttarkashi’s Khattu Khal forests

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.