വാഷിങ്ടൺ: യു.എസിലെ റസ്റ്ററൻറിൽ വംശീയ വിവേചനത്തിന് ഇരയായെന്ന് പരാതിയുമായി ആദിത്യ ബിർള ഗ്രൂപ്പ് ചെയർമാൻ കുമാർ മംഗലം ബിർളയുടെ മകൾ അനന്യ ബിർള. ട്വിറ്റററിലൂടെയാണ് അവർ പരാതിയുമായി രംഗത്തെത്തിയത്. കാലിഫോർണിയയിലെ ഇറ്റാലിയൻ-അമേരിക്കൻ റസ്റ്ററൻറിലാണ് ദുരനുഭവമുണ്ടായത്.
റസ്റ്ററൻറിൽ നിന്ന് തന്നെയും കുടുംബത്തേയും പുറത്താക്കിയെന്ന് അനന്യ ആരോപിക്കുന്നു. വംശീയയവാദികളാണവർ. ഉപയോക്താവിനോട് ഇങ്ങനെയാണ് പെരുമാറേണ്ടത്. ഇത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും അനന്യ ട്വീറ്റ് ചെയ്തു.
മൂന്ന് മണിക്കൂറോളം റസ്റ്ററൻറിൽ കാത്തിരുന്നുവെന്നും വെയിറ്ററായ ജോഷ്വ സിൽവർമാൻ മോശമായാണ് അമ്മയോട് പെരുമാറിയതെന്നും അനന്യ ആരോപിക്കുന്നു. കാലിഫോർണിയയിലെ സ്കോപ റസ്റ്ററൻറിനെതിരെയാണ് അവർ പരാതി ഉന്നയിച്ചത്. പ്രമുഖ ഷെഫ് അേൻറാണിയ ലോഫാസോയിടുടെ ഉടമസ്ഥതയിലുള്ളതാണ് റസ്റ്ററൻറ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.