ശ്രീനഗർ: ജമ്മു കശ്മീരിൽ 400ഓളം രാഷ്ട്രീയക്കാരും മൗലികവാദികളും സഹായികളും അറസ്റ്റിൽ. ജയിലുകളായി പരിവർത്തനം ചെയ്യപ്പെട്ട ഹോട്ടലുകൾ, അതിഥി മന്ദിരങ്ങൾ, സ്വകാര്യ, സർക്കാർ കെട്ടിടങ്ങൾ എന്നിവിടങ്ങളിലാണ് ഇവരെ പാർപ്പിച്ചിട്ടുള്ളത്. ഇതോടെ കശ്മീർ താഴ്വരയാകെ വലിയ തോതിൽ തടവറയായി മാറിയിരിക്കുകയാണ്.
ഹോട്ടലുകൾ, ഹരി നിവാസ്, ഫോറസ്റ്റ് ഗസ്റ്റ് ഹൗസ്, സർക്കാർ ഓഫീസർമാർക്കുള്ള പ്രോട്ടോകോൾ കെട്ടിടങ്ങൾ, സ്വകാര്യ കെട്ടിടങ്ങൾ, ക്വാട്ടേഴ്സുകൾ, മറ്റ് അതിഥി മന്ദിരങ്ങൾ എന്നിവ സർക്കാർ ഉത്തരവിൻെറ അടിസ്ഥാനത്തിൽ അനുബന്ധ ജയിലുകളാക്കി മാറ്റുകയായിരുന്നു. മുൻ മുഖ്യമന്ത്രിമാരായ ഉമർ അബ്ദുല്ല, മെഹബൂബ മുഫ്തി എന്നിവരെ വ്യത്യസത കോട്ടേജുകളിൽ തടവിലിട്ടിരിക്കുകയാണ്.
താൻ തടവിലാണെന്ന് ഫാറൂഖ് അബ്ദുല്ല ചൊവ്വാഴ്ച ഒരു ദേശീയ മാധ്യമത്തോട് വ്യക്തമാക്കിയിരുന്നു. എന്നാൽ കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രി ഇക്കാര്യം ലോക്സഭയിൽ എതിർത്തു.
സംസ്ഥാനമെമ്പാടും 144ാം വകുപ്പ് പ്രകാരമുള്ള നിരോധനാജ്ഞയും നിലവിലുണ്ട്. ജമ്മു, കശ്മീർ, ലഡാക് മേഖലകളിലെല്ലാം ഒരു പോലെ സുരക്ഷ ഒരുക്കിയ അധികൃതർ, മൂന്നു മേഖലകളും ശാന്തമാണെന്നാണ് വിശദീകരിക്കുന്നത്. സംസ്ഥാനത്ത് എവിടെയും പ്രശ്ന സാഹചര്യം ഇല്ലെന്ന് പൊലീസ് മേധാവി ദിൽബാഗ് സിങ് ശ്രീനഗറിൽ പറഞ്ഞു. തീർത്തും സമാധാനപരമായ സാഹചര്യമാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഒരു തരത്തിലുള്ള അട്ടിമറി ശ്രമങ്ങളും ഉണ്ടാവാൻ അവസരം നൽകാത്ത വിധം സുരക്ഷ ഉറപ്പുവരുത്താനായി സേനയുടെ കോർ ഗ്രൂപ് യോഗം ചേർന്നതായി സേന വൃത്തങ്ങൾ അറിയിച്ചു. ഉത്തര കമാൻഡ് മേധാവി െലഫ്. ജനറൽ രൺബീർ സിങ്ങിെൻറ നേതൃത്വത്തിൽ ശ്രീനഗറിൽ ചേർന്ന യോഗത്തിൽ ഉന്നത സൈനിക, പൊലീസ്, അർധസൈനിക, രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ സംബന്ധിച്ചതായും സേന അറിയിച്ചു.
അതേസമയം, സർക്കാറിെൻറ ഒൗദ്യോഗിക അറിയിപ്പുകൾ മാത്രമാണ് താഴ്വരയിൽ നിന്ന് പുറത്തുവരുന്നത്. വാർത്തവിനിമയ സംവിധാനങ്ങളും ഇൻറർനെറ്റും തടസ്സപ്പെടുത്തിയതിനാൽ മറ്റു ഉറവിടങ്ങളിൽ നിന്നുള്ള വിവരങ്ങളൊന്നും ലഭ്യമല്ലാത്ത അവസ്ഥയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.