ഉച്ചഭാഷിണി വിവാദം: പൊലീസ് സ്റ്റേഷനുകൾക്ക് പുറത്ത് ഹനുമാൻ ചാലിസ വായിക്കുമെന്ന് എം.എൻ.എസ്

മുംബൈ: പുണെയിലെ എല്ലാ പള്ളികളിൽ നിന്നും ഉച്ചഭാഷിണി നീക്കം ചെയ്യുന്നതിനെക്കുറിച്ച് രേഖാമൂലമുള്ള ഉറപ്പ് ലഭിച്ചില്ലെങ്കിൽ പൊലീസ് സ്റ്റേഷനുകൾക്ക് പുറത്ത് ഹനുമാൻ ചാലിസ വായിക്കുമെന്ന് എം.എൻ.എസ് പ്രവർത്തകർ. ഉച്ചഭാഷിണിയിൽ ബാങ്ക് വിളി നിർത്തിയതായി നഗരത്തിലെ എല്ലാ പള്ളികളിലെയും മൗലവിമാരിൽ നിന്ന് രേഖാമൂലം ഉറപ്പ് ലഭിക്കണമെന്നാണ് ഇവർ പൊലീസിനോട് ആവശ്യപ്പെട്ടത്.

ഇത് അംഗീകരിക്കാന്‍ തയ്യാറായില്ലെങ്കിൽ പൊലീസ് സ്റ്റേഷനുകൾക്ക് മുന്നിൽ ഹനുമാൻ ചാലിസ വായിക്കുമെന്ന് പുണെയിലെ എം.എൻ.എസ് പൊലീസിന് നൽകിയ കത്തിൽ മുന്നറിയിപ്പ് നൽകി. കഴിഞ്ഞമാസം എം.എന്‍.എസ് നേതാവ് രാജ് താക്കറെ മുസ്‍ലിം പള്ളികളിലെ ഉച്ചഭാഷിണികൾ നീക്കം ചെയ്യണമെന്ന് ആഹ്വാനം ചെയ്തതോടെയാണ് സംസ്ഥാനത്ത് വിവാദങ്ങൾക്ക് തുടക്കമിടുന്നത്. നേരത്തെ മേയ് മൂന്നിനകം ഉച്ചഭാഷിണി നീക്കിയില്ലെങ്കിൽ പള്ളികൾക്ക് മുന്നിൽ ഹനുമാന്‍ ചാലിസ വായിക്കുമെന്ന് മഹാരാഷ്ട്ര സർക്കാറിന് രാജ് താക്കറെ അന്ത്യശാസനം നൽകിയിരുന്നു.

അതേസമയം മഹാരാഷ്ട്രയിൽ വർഗീയ കലാപം സൃഷ്ടിക്കുകയെന്ന ദുരുദ്ദേശത്തോടെയാണ് രാജ് താക്കറെയും എം.എന്‍.എസും പ്രവർത്തിക്കുന്നതെന്ന് വിമർശിച്ച് ശിവസേനയുടെയും മറ്റ് രാഷ്ട്രീയ കക്ഷികളുടെയും നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. 

Tags:    
News Summary - Loudspeaker Row: Pune MNS workers threaten to play Hanuman Chalisa outside police stations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-01-05 08:22 GMT