ശിവരാജ് സിങ് ചൗഹാൻ

തുടർഭരണം ലഭിച്ചാൽ എല്ലാ കുടുംബത്തിലെയും ഒരാൾക്ക് സർക്കാർ ജോലി -മധ്യപ്രദേശ് മുഖ്യമന്ത്രി

ഭോപ്പാൽ: മധ്യപ്രദേശിൽ ബി.ജെ.പിക്ക് തുടർഭരണം ലഭിച്ചാൽ എല്ലാ കുടുംബത്തിലെയും ഒരാൾക്ക് സർക്കാർ ജോലി നൽകുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ. വെള്ളിയാഴ്ച ആദിവാസി ഭൂരിപക്ഷമുള്ള അലിരാജ്പൂർ ജില്ലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മധ്യപ്രദേശിലെ ജനങ്ങളുടെ ജീവിതത്തിൽ നിന്ന് ബുദ്ധിമുട്ടുകൾ നീക്കും. വീണ്ടും അധികാരത്തിൽ വന്നാൽ എല്ലാ കുടുംബങ്ങളിൽ നിന്നും ഒരാൾക്ക് ജോലി നൽകും. അപ്പോൾ അവർക്ക് കുടിയേറേണ്ടി വരില്ല. അത് സ്വാശ്രയ ഗ്രൂപ്പുകളിലൂടെയാകട്ടെ -ചൗഹാൻ പറഞ്ഞു.

മധ്യപ്രദേശിന്റെ മണ്ണിനെ ആരാധിക്കാനും പൊതുജനങ്ങളെ സേവിക്കാനുമാണ് മുഖ്യമന്ത്രിയായതെന്നും ജനങ്ങളുടെ ജീവിതം മാറ്റിമറിക്കാൻ രാവും പകലും പ്രവർത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, മുഖ്യമന്ത്രിയുടെ പ്രഖ്യാപനം യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ മാത്രമുള്ളതാണെന്ന് മധ്യപ്രദേശ് കോൺഗ്രസ് മാധ്യമ വിഭാഗം ചെയർമാൻ കെ.കെ മിശ്ര പറഞ്ഞു. കഴിഞ്ഞ 18 വർഷമായി തൊഴിലില്ലാത്തവർക്ക് ജോലി നൽകുന്നതിൽ ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ പരാജയപ്പെട്ടു. ഭാവിയിൽ അദ്ദേഹത്തിന് എങ്ങനെ ജോലി ഉറപ്പാക്കാനാകുമെന്നും തൊഴിലില്ലാത്ത യുവാക്കളെ കബളിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും കെ.കെ മിശ്ര ആരോപിച്ചു.

ഈ വർഷം നവംബറിലാണ് മധ്യപ്രദേശിൽ നിയമസഭ തെരഞ്ഞെടുപ്പ്.

Tags:    
News Summary - Madhya Pradesh CM Chouhan promises to provide a job to each household if BJP retains power in state

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.