തക്കാളി കറിവെച്ചതിനെ ചൊല്ലി തർക്കം, വഴക്ക്; ഭാര്യ വീടുവിട്ടിറങ്ങി, പൊലീസിൽ പരാതിയുമായി യുവാവ്

ഭോപ്പാൽ: തക്കാളിവില നാൾക്കുനാൾ വർധിക്കുന്നതിനിടെ തക്കാളി കുടുംബകലഹത്തിനിടയാക്കിയ വാർത്ത മധ്യപ്രദേശിൽ നിന്ന്. ഭാര്യയോട് ചോദിക്കാതെ തക്കാളിയെടുത്ത് കറിവെച്ചതിനെ തുടർന്ന് ഭാര്യ പിണങ്ങിപ്പോയെന്ന പരാതിയുമായി യുവാവ് പൊലീസ് സ്റ്റേഷനിലെത്തി.

മധ്യപ്രദേശിലെ ശഹ്ദോൽ ജില്ലയിലാണ് സംഭവം. സഞ്ജീവ് ബർമൻ എന്ന യുവാവാണ് പരാതിയുമായെത്തിയത്. ഉച്ചഭക്ഷണം ഉണ്ടാക്കി വിതരണം ചെയ്യുന്ന ജോലിയാണ് ഇയാൾക്ക്. മൂന്ന് ദിവസം മുമ്പ് സഞ്ജീവ് ബർമൻ ഭാര്യയോട് ചോദിക്കാതെ രണ്ട് തക്കാളിയെടുത്ത് കറിവെച്ചു. ഇതറിഞ്ഞ ഭാര്യ ഇയാളുമായി വഴക്കായി. അങ്ങോട്ടുമിങ്ങോട്ടും തർക്കം കനത്തതോടെ ഭാര്യ കുഞ്ഞിനെയുമെടുത്ത് വീടുവിട്ടിറങ്ങി.

ഭാര്യ തിരികെവരുമെന്ന് കരുതിയെങ്കിലും ഏറെ സമയം കഴിഞ്ഞിട്ടും കണ്ടില്ല. പ്രദേശത്താകെ അന്വേഷിച്ചിട്ടും കണ്ടെത്താനായില്ല. തുടർന്ന് പൊലീസ് സ്റ്റേഷനിലെത്തി സംഭവം അറിയിക്കുകയായിരുന്നു.

മൂന്ന് ദിവസം മുമ്പാണ് തക്കാളിക്കറിയെ ചൊല്ലിയുള്ള തർക്കമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. സംഭവം കഴിഞ്ഞുള്ള മൂന്ന് ദിവസവും ഇരുവരും മിണ്ടിയിരുന്നില്ല. ഇതിനൊടുവിലാണ് വീടുവിട്ടിറങ്ങിയത്. യുവാവിന്‍റെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് ഭാര്യയെ കണ്ടെത്തി തിരിച്ചെത്തിക്കാമെന്ന ഉറപ്പുനൽകിയാണ് മടക്കിയത്. 

തക്കാളിവില: കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നു 

തക്കാളി വിലവര്‍ധന പിടിച്ചുനിര്‍ത്താന്‍ വിപണി ഇടപെടലിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ആന്ധ്രാപ്രദേശ്, കര്‍ണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ ഉല്പാദന മേഖലകളില്‍ നിന്ന് തക്കാളി സംഭവിച്ച്‌ പ്രധാന വിപണന കേന്ദ്രങ്ങളില്‍ നേരിട്ട് എത്തിച്ച്‌ വിലക്കയറ്റം പിടിച്ചുനിര്‍ത്താമെന്നാണ് കണക്കുകൂട്ടല്‍.

ദേശീയ കാർഷിക സഹകരണ വിപണന ഫെഡറേഷനും (നാഫെഡ്) നാഷണൽ കോഓപ്പറേറ്റീവ് കൺസ്യൂമർ ഫെഡറേഷനും (എൻസിസിഎഫ്) ഇതുസംബന്ധിച്ച് ഉപഭോക്തൃകാര്യ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. സംഭരിക്കുന്ന തക്കാളി ഡല്‍ഹി ഉള്‍പ്പെടെയുള്ള പ്രദശങ്ങളില്‍ കുറഞ്ഞ വിലയില്‍ വിറ്റഴിക്കും. വിതരണം ചെയ്യേണ്ട പ്രദേശങ്ങള്‍ പ്രത്യേക മാനദണ്ഡം നിശ്ചയിച്ച്‌ കണ്ടെത്തും. 

Tags:    
News Summary - Madhya Pradesh man uses tomatoes to cook without asking wife, she leaves home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.