മുംബൈ: കോവിഡ് പ്രതിരോധത്തിന് ഡോക്ടർമാരെയും കൂടുതൽ നഴ്സുമാരെയും ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ കത്ത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. സന്തോഷ് കുമാറിൻെറ നേതൃത്വത്തിൽ നിലവിൽ മുംബൈയിലുള്ള സംഘത്തിലെ ഡോക്ടർമാർ നാട്ടിലേക്ക് മടങ്ങുന്ന സാഹചര്യത്തിലാണ് പുതിയ കത്ത്.
അേന്ധരിയിലെ സെവൻ ഹിൽസ് ആശുപത്രിയിലെ 60 തീവ്രപരിചരണ കിടക്കകളിലെ രോഗികളെയാണ് കേരളസംഘം ഇതുവരെ പരിചരിച്ചിരുന്നത്. രണ്ടുമാസത്തെ അവധിയിൽ മുംബൈയിലേക്കുവന്ന ഡോക്ടർമാർ അവധി തീരുംമുേമ്പ നാട്ടിലേക്ക് മടങ്ങുകയാണ്. അവധി തീരുംമുമ്പ് നാട്ടിൽ ക്വാറൻറീൻ കാലാവധിയും കണക്കാക്കിയാണ് ഇവരുടെ മടക്കം.
40 ഡോക്ടർമാരും 35 നഴ്സുമാരുമാണ് നേരേത്ത നഗരത്തിൽ എത്തിയത്. വിവിധ ഡോക്ടർമാർക്കുപുറമെ തീവ്രപരിചരണ വൈദഗ്ധ്യമുള്ള നഴ്സുമാരെയും അയക്കണമെന്നാണ് അപേക്ഷ. പ്രതിസന്ധിഘട്ടങ്ങളിൽ ഇരു സംസ്ഥാനങ്ങളും പരസ്പരം സഹായിക്കുന്ന പാരമ്പര്യവും പ്രളയകാലത്ത് ഡോക്ടർമാരെയും അവശ്യ സാധനങ്ങളും കേരളത്തിലേക്കയച്ചതും കത്തിൽ എടുത്തുപറയുന്നുണ്ട്.
ഒരാഴ്ചക്കിടെ മഹാരാഷ്ട്രയിൽ കോവിഡ് ബാധിച്ചത് 37,196 പേർക്ക്. മരിച്ചത് 1,171 പേർ. ഇതിൽ 8,066 രോഗികളും 382 മരണവും മുംബൈയിലാണ്. തിങ്കളാഴ്ച വരെയുള്ള കണക്കുപ്രകാരം മുംബൈയിലെ 4,938 പേരടക്കം ഇതുവരെ 9,026 പേരാണ് മഹാരാഷ്ട്രയിൽ മരിച്ചത്. 2,11957 പേരാണ് സമ്പർക്കരോഗികൾ. ഇതിൽ 85,724 പേർ മുംബൈയിലാണ്.
രോഗികളുടെയും മരിച്ചവരുടെയും കണക്കിൽ മഹാരാഷ്ട്ര, ജർമനി, ദക്ഷിണാഫ്രിക്ക, തുർക്കി എന്നീ രാജ്യങ്ങളെയും മുംബൈ ചൈനയെയുമാണ് മറികടന്നത്. 4,634 മരണവും 83,565 രോഗികളും എന്നതാണ് ചൈനയിലെ കണക്ക്. മുംബൈ നഗരത്തിൽ കോവിഡ്രോഗികളുടെ എണ്ണം കുറയുന്നുണ്ടെങ്കിലും തൊട്ടടുത്ത താണെ, കല്യാൺ, ഡോമ്പിവലി തുടങ്ങിയ മേഖലകളിൽ രോഗികളുടെ എണ്ണം കൂടിവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.