മുംബൈ: മഹാരാഷ്ട്രയിൽ കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷത്തിന് അടുത്തെത്തി. ബുധനാഴ്ച 3254 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 94,041 ആയി. ബുധനാഴ്ച 149 പേരാണ് സംസ്ഥാനത്ത് മരിച്ചത്. ഇതോടെ 3,438 മരണം റിപ്പോർട്ട് ചെയ്തു.
1879 പേർ കൂടി ബുധനാഴ്ച രോഗമുക്തി നേടിയതോടെ 44,517 പേർ സംസ്ഥാനത്ത് കോവിഡിൽനിന്ന് മുക്തിനേടി. 46,074 പേരാണ് ചികിത്സയിലുള്ളത്.
തലസ്ഥാന നഗരമായ മുംബൈയിൽ ഇതുവരെ 52,667 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 1857 പേർ മരിക്കുകയും ചെയ്തു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത് മുംബൈയിലാണ്.
ബുധനാഴ്ച 149 പേർ മരിച്ചവരിൽ 97 പേരും മുംബൈയിലാണ്. താനെ- 15, പൂനെ- 10, ഔറങ്കബാദ്-ഏഴ്, ജൽഗൺ, നവി മുംബൈ അഞ്ചുവീതം, ഉല്ലാസ് നഗർ -മൂന്ന്, വാസയ് വിരാർ, അകോല- രണ്ടുവീതം, ബീഡ്, അമരാവതി, ഗാഡ്ചിരോലി എന്നിവിടങ്ങളിൽ ഓരോരുത്തർ വീതവും മരിച്ചു.
കോവിഡ് ഭീതി ഒഴിയാത്തതിനാൽ സംസ്ഥാനത്ത് നിയന്ത്രണങ്ങൾ തുടരുെമന്നും ഭാഗികമായി ഇളവുകൾ ചില മേഖലകളിൽ അനുവദിക്കുമെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ബുധനാഴ്ച അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.