മുംബൈ / ന്യൂഡല്‍ഹി: മഹാരാഷ്ട്രയിൽ രണ്ടാഴ്ചക്കിടെ കോവിഡ് ബാധിച്ച് മരിച്ചത് 1,544 പേർ. ഇതിൽ 834 പേർ മുംബൈയിൽ നിന്നാണ്. വാർധക്യ സഹജമായ രോഗങ്ങളുള്ളവരും നേരത്തെ തന്നെ ഗുരുതര രോഗങ്ങൾ ഉള്ളവരുമാണ് മരിച്ചവരിൽ ഏറെയും. 19.97 ശതമാനം േപർ 31നും 40നും ഇടയിൽ പ്രായമുള്ളവരാണ്. നഗരത്തിലെ 2,182 പേരുൾെപ്പടെ ഞായറാഴ്ച വരെ സംസ്ഥാനത്ത് മരിച്ചത് 3,950 പേരാണ്.
നഗരത്തിലെ 58,226 രോഗികളടക്കം ഞായറാഴ്ചവരെ സംസ്ഥാനത്ത് 1,07,961 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒരാഴ്ചയായി പ്രതിദിനം 3000 പേർക്ക് രോഗം സ്ഥിരീകരിക്കുന്നു. ഇവരിൽ ഏറെയും 55 വയസ്സിന് മുകളിലുള്ളവരാണ്.
50,978 പേർ ഇതിനകം രോഗമുക്തരായി. 47.2 ശമാനം രോഗമുക്തി എന്നത് ആശ്വാസമേകുന്നു.
അതേസമയം, കോവിഡ് പ്രതിരോധവും ലോക്ഡൗണും ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി സംസ്ഥാന മുഖ്യമന്ത്രിമാരുമായി വിഡിയോ കോണ്‍ഫറന്‍സ് നടത്തും. കൊറോണ വ്യാപനത്തിെൻറ തോത് പരിഗണിച്ചാണ് സംസ്ഥാനങ്ങളെ രണ്ടായി തിരിച്ച് രണ്ടു ദിവസങ്ങളിൽ യോഗം ചേരുന്നത്. കോവിഡ് ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി വിളിക്കുന്ന ആറാമത്തെ യോഗമാണിത്. കൊറോണ വ്യാപനം കുറഞ്ഞ കേരളമടക്കം 21 സംസ്ഥാനങ്ങളുടെ യോഗം ചൊവ്വാഴ്ചയാണ്. കോവിഡ് രൂക്ഷമായ സംസ്ഥാനങ്ങളുടേത് ബുധനാഴ്ചയും.
LATEST VIDEO:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.