മുംബൈ: മഹാരാഷ്ട്രയിൽ കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്ന സാഹചര്യത്തിൽ ലോക്ഡൗൺ ജൂലൈ 31 വരെ നീട്ടി. കോവിഡ് ബാധിതരുടെ എണ്ണത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ വൻ വർധന രേഖപ്പെടുത്തിയിരുന്നു.
കണ്ടെയ്ൻമെൻറ് സോണുകളിൽ അവശ്യസർവിസുകൾക്ക് മാത്രമേ അനുമതിയുണ്ടാകൂ. ആശുപത്രി സന്ദർശനത്തിനും അവശ്യ സാധനങ്ങൾ വാങ്ങാനും മാത്രമേ പുറത്തിറങ്ങാൻ അനുവദിക്കൂ.
രാജ്യത്ത് ഏറ്റവും കൂടുതൽ രോഗബാധിതരുള്ള സംസ്ഥാനം മഹാരാഷ്ട്രയാണ്. 1,64,626 പേർക്കാണ് മഹാരാഷ്ട്രയിൽ ഇതുവരെ കോവിഡ് ബാധിച്ചത്. 7429 മരണവും റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.