കൊൽക്കത്ത: ദക്ഷിണ കൊൽക്കത്തയിലെ മജേർഹാത് പാലം തകർന്നു വീണു. നിരവധി വാഹനങ്ങൾക്ക് മേൽക്കാണ് പാലം പതിച്ചത്. അഞ്ചു പേർ മരിച്ചതായി സംശയമുണ്ട്. പരിക്കേറ്റ 11 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ പേർ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നുണ്ട്. 40 വർഷം പഴക്കമുള്ള പാലമാണിത്.
വൈകീട്ട് 4.30നാണ് സംഭവം. പാലത്തിൻെറ ഒരു ഭാഗം താഴേക്ക് പതിക്കുകയായിരുന്നു. ഈ സമയത്ത് നിരവധി വാഹനങ്ങൾ പാലത്തിലുണ്ടായിരുന്നു. ഫയർ ബ്രിഗേഡ്, പൊലീസ്, എൻ.ഡി.ആർ.എഫ് എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. മുഖ്യമന്ത്രി മമത ബാനർജി പരിപാടികൾ റദ്ദാക്കി കൊൽക്കത്തയിലേക്കു തിരിച്ചു. സമീപത്തെ റെയിൽ ട്രാക്കുകളിലേക്ക് പാലത്തിൻെറ അവശിഷ്ടങ്ങൾ പതിച്ചതിനാൽ പ്രാദേശിക ട്രെയിൻ സർവീസ് നിർത്തിവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.