ന്യൂഡൽഹി: 2024ൽ ബി.ജെ.പിയെ േതാൽപിക്കാൻ ഒന്നിക്കണമെന്ന ആഹ്വാനവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ രാഷ്ട്രീയ നീക്കങ്ങൾ വ്യാഴാഴ്ചയും ഡൽഹിയിൽ തുടർന്നു. പ്രമുഖ ഗാനരചയിതാവ് ജാേവദ് അക്തർ, നടി ശബാന ആസ്മി, ഡി.എം.കെ നേതാവ് കനിമൊഴി എന്നിവരുമായി മമത ചർച്ച നടത്തി. രാജ്യം ഒരു മാറ്റത്തിെൻറ മാനസികാവസ്ഥയിലാണെന്ന് അക്തർ മാധ്യമങ്ങേളാട് പറഞ്ഞു. രാജ്യം ഒരു മാറ്റം ആഗ്രഹിക്കുന്നു. ഡൽഹിയിൽ പോലും കലാപമുണ്ടായി. നിർഭാഗ്യകരമായിരുന്നു അത്. രാജ്യമെങ്ങും ഭീതിയുടെ അന്തരീക്ഷം നിലനിൽക്കുകയാണ്. അത് നീങ്ങണം. പ്രതിപക്ഷ മുന്നണിയെ ആര് നയിക്കണമെന്ന ചോദ്യത്തിന് അക്തർ കൃത്യമായ ഉത്തരം നൽകിയില്ല.
പശ്ചിമ ബംഗാൾ മോഡൽ ഉദാഹരണമാണെന്നും രാജ്യമൊട്ടുക്കും 'ഖേലാ ഹോബെ' ഉണ്ടാകുമെന്നും അക്തർ പറഞ്ഞു. ശരദ് പവാറിെൻറ വീട്ടിൽ വിളിച്ചുചേർത്ത കോൺഗ്രസിതര പ്രതിപക്ഷ നേതാക്കളുടെയും പ്രമുഖ വ്യക്തികളുടെയും യോഗത്തിൽ അക്തർ സംബന്ധിച്ചിരുന്നു. ഡൽഹിയിൽ അഞ്ച് ദിവസത്തെ സന്ദർശനത്തിനു വന്ന മമത ബാനർജി ബുധനാഴ്ച സോണിയ ഗാന്ധി, രാഹുൽഗാന്ധി, അരവിന്ദ് കെജ്രിവാൾ എന്നിവരുമായും പ്രമുഖ മാധ്യമ പ്രവർത്തകരുമായും ചർച്ച നടത്തിയിരുന്നു. തെൻറ രാഷ്്്ട്രീയ ചർച്ചകൾക്കിടെ ബംഗാളിെൻറ പശ്ചാത്തല വികസനവുമായും വിവിധ റോഡ് പദ്ധതികളുമായും ബന്ധപ്പെട്ട് മമത കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുമായും ചർച്ച നടത്തി. ഇലക്ട്രിക് ബസുകളും ഇലക്ട്രിക് ഒാേട്ടാകളും ഇലക്ട്രിക് സ്കൂട്ടറുകളുമുണ്ടാക്കുന്ന വ്യവസായം ബംഗാളിൽ തുടങ്ങിയാൽനന്നാകുമെന്ന് ഗഡ്കരിയോട് പറഞ്ഞുവെന്ന് മമത പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.