കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തന്നെ കടന്നാക്രമിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ശക്തമായ മറുപടിയുമായി മ ുഖ്യമന്ത്രി മമതാ ബാനർജി. ‘തെരഞ്ഞെടുപ്പ് കാലത്ത് ചായ് വാലയായിരുന്ന മോദി ഇൗ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ റ ഫാൽ വാലയാകുമെന്ന്’ മമത പരിഹസിച്ചു. മോദിക്ക് ഇന്ത്യ എന്താണെന്ന് അറിയില്ല. ഗോധ്രയും കലാപങ്ങളും കടന്നാണ് മോദി പ്രധാനമന്ത്രി ആയെതന്നും മമത തുറന്നടിച്ചു.
നോട്ട് നിരോധനത്തിെൻറയും അഴിമതിയുടെയും റഫാലിെൻറയും ആശാനാണ് മോദി. നിങ്ങൾ എന്നോട് കളിച്ചാൽ ഞാൻ തിരിച്ചടിക്കുമെന്നും മമത മോദിക്ക് മുന്നറിയിപ്പ് നൽകി. നിങ്ങൾ പ്രധാനമന്ത്രിയെ ‘മോദി ബാബു’ എന്ന് വിളിച്ചോളൂ എന്നാൽ ഞാൻ അയാളെ ‘മാഡി ബാബു’(ഭ്രാന്തൻ)എന്നാണ് വിളിക്കുകയെന്നും അവർ പരിഹസിച്ചു. പ്രതിപക്ഷ നേതാക്കൾക്കെതിരെ അന്വേഷണ ഏജൻസിയായ സി.ബി.െഎയെ മോദി സർക്കാർ ദുരുപയോഗം ചെയ്യുകയാണെന്നും മമത ആരോപിച്ചു.
ബംഗാളിലെ ജനങ്ങളെ സിൻഡിക്കേറ്റുകൾക്ക് വിട്ട് കൊടുത്ത് മമത പ്രധാനമന്ത്രിയാവാൻ നോക്കുകയാണെന്ന് മോദി ഇന്ന് ആരോപിച്ചിരുന്നു. മായാനഗുരിയിൽ ദേശീയപാത 31ഡി വിഭാഗം നവീകരണ പ്രവർത്തികൾ തറക്കല്ലിട്ട് നടത്തിയ പ്രസംഗത്തിലായിരുന്നു മോദിയുടെ വിമർശനം. കമ്യൂണിസ്റ്റുകാരുടെ കാൽപ്പാടുകളാണ് മമത സർക്കാറും പിന്തുടരുന്നത്. മമതക്ക് ബംഗാൾ ജനതയെ ഭയമാണെന്നും മോദി പ്രസംഗത്തിൽ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.