ഭോപാൽ: മൊബൈൽ ഫോൺ ചാർജ് ചെയ്യാൻ ഉപയോഗിക്കുന്ന പവർബാങ്കിന് സമാനമായ ഉപകരണം പൊട്ടിത്തെറിച്ച് 28കാരന് ദാരുണാന്ത്യം. റോഡിൽ നിന്ന് ശേഖരിച്ച ഉപകരണം മൊബൈൽ ഫോണിൽ ഘടിപ്പിച്ചപ്പോൾ പൊട്ടിത്തെറിക്കുകയായിരുന്നു. മധ്യപ്രദേശിലെ ഉമരിയയിലെ ചർപോഡ് ഗ്രാമത്തിൽ വെള്ളിയാഴ്ചയാണ് സംഭവമെന്ന് പൊലീസ് പറഞ്ഞു.
എന്നാൽ മരിച്ച യുവാവ് ഉപയോഗിച്ചത് പവർബാങ്ക് തന്നെയാണോയന്ന് ഉറപ്പ് വരുത്തുന്നതേ ഉള്ളൂ.
മരിച്ച റാം സാഹിൽ പാൽ തന്‍റെ കൃഷിയിടത്തിലേക്ക് പോകുന്ന വേളയിലാണ് വഴിയരികിൽ ഇൗ ഉപകരണം കണ്ടത്. വീട്ടിലേക്ക് മടങ്ങിയ ഇയാൾ അയൽപക്കത്ത് വെച്ച് മൊബൈൽ ഉപകരണത്തിൽ ഘടിപ്പിച്ചപ്പോൾ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് അയൽവാസികൾ പറഞ്ഞു. റാം സാഹിൽ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
'ഉപകരണം പവർബാങ്ക് ആണോ അതോ മറ്റ് ഏതെങ്കിലും വസ്തുവാണോ എന്ന് അറിയാൻ ഫോറൻസിക് പരിശോധനക്ക് അയച്ചു'-പൊലീസ് ഉദ്യോഗസ്ഥയായ ഭാരതി ജാട് പറഞ്ഞു. സ്ഫോടക വസ്തുവല്ല പൊട്ടിത്തെറിച്ചതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.