പരോളിലിറങ്ങിയ പ്രതി മൂന്ന്​ വയസുകാരിയെ ബലാത്സംഗം ചെയ്​ത്​ കൊന്നു

ഭോപ്പാൽ: പരോളിലിറങ്ങിയ പ്രതി മൂന്ന്​ മൂന്ന്​ വയസുകാരിയെ ബലാത്സംഗം ചെയ്​തു കൊന്നു. മധ്യപ്രദേശിലെ റായ്​ഗഢിലാണ്​ സംഭവമുണ്ടായത്​. ബലാത്സംഗ കേസിലാണ്​ ഇയാളെ പൊലീസ്​ അറസ്റ്റ്​ ചെയ്​തത്​. തുടർന്ന്​ പരോളിലിറങ്ങുകയായിരുന്നു.

ഇക്കാലയളവിലാണ്​ ഇയാൾ ​വീണ്ടും കുറ്റകൃത്യത്തിൽ ഏർപ്പെട്ടത്​. കൊലപാതകം, ബലാത്സംഗം, പോക്​സോ ആക്​ടിലെ വിവിധ വകുപ്പുകൾ എന്നിവ പ്രകാരമാണ്​ ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന്​ പൊലീസ്​ അറിയിച്ചു. രക്ഷിതാക്കൾക്കൊപ്പം ഉറങ്ങുകയായിരുന്ന പെൺകുട്ടിയെ സമീപത്തെ കാട്ടിലേക്ക്​ കൊണ്ടു പോയി ബലാത്സംഗം ചെയ്​ത്​ കൊലപ്പെടുത്തുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട്​ ആദേശ്​ പ​േട്ടലാണ്​ റായ്​ഗഢ്​ ​പൊലീസിന്‍റെ പിടിയിലായത്​.

സംഭവം പുറത്തറിഞ്ഞതിന്​ പിന്നാലെ റായ്​ഗഢിൽ വലിയ പ്രതിഷേധങ്ങളുണ്ടായി. പ്രതികൾക്കെതിരെ കർശന നടപടി ആവശ്യപ്പെട്ടാണ്​ പ്രതിഷേധം. കേസിന്‍റെ വിചാരണക്കായി ഫാസ്റ്റ്​ട്രാക്ക്​ കോടതി വേണമെന്ന്​ സോഷ്യൽ ആക്​ടിവിസ്റ്റ്​ വൈശാലി പാട്ടിൽ പറഞ്ഞു.

Tags:    
News Summary - Man out on parole held for killing, raping 3-year-old girl in Maharashtra's Raigad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.