ഭോപ്പാൽ : ബലാത്സംഗ കേസിൽ അറസ്റ്റിലായ പ്രതി ജാമ്യത്തിലിറങ്ങിയതിനു ശേഷം അതേ ഇരയെ കത്തിമുനയിൽ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു. മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിലാണ് സംഭവം. 2020 ഓഗസ്റ്റ് മൂന്നിനാണ് ബലാത്സംഗ കേസിൽ ഇയാൾ അറസ്റ്റിലായത്.
രണ്ടു വർഷത്തിന് ശേഷം ഇയാൾ ജാമ്യത്തിലിറങ്ങുകയും അതേ യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. 'ഒരു മാസം മുമ്പാണ് പ്രതിയും സുഹൃത്തും തന്റെ വീട്ടിൽ ബലം പ്രയോഗിച്ച് കയറിയത്. ശേഷം കത്തി ചൂണ്ടി തന്നെ ബലാത്സംഗം ചെയ്യുകയും പ്രതിയുടെ ഒപ്പം വന്ന സുഹൃത്ത് അത് ചിത്രീകരിക്കുകയും ചെയ്തു.
പരാതിയിൽ നിന്നും പിന്മാറിയില്ലെങ്കിൽ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി' എന്നാണ് പെൺകുട്ടി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്. കൂട്ടബലാത്സംഗത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പ്രതികൾക്കായുള്ള തെരച്ചിൽ നടന്നു വരികയാണെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.