ലഖ്നോ: ബി.ജെ.പിയെയും കോണ്‍ഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ബി.എസ്.പി നേതാവ് മായാവതി. ബി.ജെ.പിയും കോൺഗ്രസും വാ ഗ്ദാനങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടു. ഇരുപാർട്ടികളും പൊള്ളയായ വാഗ്ദാനങ്ങളാണ് ഇത്രയും കാലം നൽകിക്കൊണ് ടിരുന്നതെന്നും മായാവതി പറഞ്ഞു. ഉത്തര്‍പ്രദേശില്‍ എസ്.പി- ബി.എസ്.പി- ആര്‍.എല്‍.ഡി മഹാസഖ്യത്തിെൻറ ആദ്യ തിരഞ്ഞ െടുപ്പു പ്രചരണ റാലിയിലാണ് മായാവതി ആഞ്ഞടിച്ചത്
അതിർത്തി കാക്കുന്നതിൽ ബി.ജെ.പി പരാജയപ്പെട്ടു. കരിമ്പ് കർഷക ർക്ക് നൽകുമെന്ന് വാഗ്ദാനം ചെയ്ത ധനസഹായവും അവർ ഇതുവരെ നൽകിയിട്ടില്ല. വെറുപ്പ് പ്രോത്സാഹിപ്പിക്കുന്ന നയ ങ്ങളാണ് ബി.ജെ.പിയുടേതെന്നും തെറ്റായ നയങ്ങളും പ്രവർത്തികളും കാരണം അധികാരം നഷ്ടപ്പെടുമെന്നും മായാവതി പറഞ്ഞു. കാവല്‍ക്കാരാണെന്ന വാദവും പൊള്ളത്തരവും കൊണ്ട് വോട്ട് നേടാനാകില്ലെന്നും അവർ കൂട്ടിച്ചേർത്തു.
കോണ്‍ഗ്രസിെൻറ ന്യായ് പദ്ധതിയെയും മായാവതി വിമര്‍ശിച്ചു. ജനങ്ങളെ പ്രലോഭിപ്പിക്കുന്ന പദ്ധതിയാണ് ന്യായ്. 6000 രൂപയ്ക്കു പകരം സര്‍ക്കാര്‍-സ്വകാര്യ മേഖലകളില്‍ തൊഴിലാണ് മഹാഘട്ബന്ധൻ വാഗ്ദാനം ചെയ്യുന്നതെന്നും അവർ വ്യക്തമാക്കി. തിരഞ്ഞെടുപ്പു സമയത്തു മാത്രമാണ് കോണ്‍ഗ്രസും ബി.ജെ.പിയും പാവങ്ങളെ ഓര്‍ക്കുന്നതെന്നും ബി.എസ്.പി അധ്യക്ഷ വിമര്‍ശിച്ചു.
മുസ്‌ലിം സമുദായത്തിനടക്കം ഞാൻ മുന്നറിയിപ്പ് നൽകാൻ ആഗ്രഹിക്കുകയാണ്. ഉത്തര്‍പ്രദേശില്‍ ബി.ജെ.പിയെ നേരിടാനുള്ള ശക്തി കോണ്‍ഗ്രസിനില്ല. മഹാഘട്ബന്ധന് മാത്രമേ അവർക്കെതിരെ പോരാടാനാകൂ. കോൺഗ്രസ് സ്ഥാനാർഥികൾ ജയിച്ചാലും തോറ്റാലും മഹാഘട്ബന്ധന്‍ സ്ഥാനാര്‍ഥികള്‍ ജയിക്കരുതെന്ന നിലപാടിലാണ് കോണ്‍ഗ്രസെന്നും മായാവതി ആരോപിച്ചു. ബി.ജെ.പിയെ വിജയിപ്പിക്കാൻ സഹായിക്കുന്ന സ്ഥാനാര്‍ഥികളെയാണ് കോണ്‍ഗ്രസ് മത്സരിപ്പിക്കുന്നതെന്നും അവർ പറഞ്ഞു.
സഹാറന്‍പൂരിലെ ദിയോബന്ദിലായിരുന്നു സംയുക്ത തിരഞ്ഞെടുപ്പു റാലി സംഘടിപ്പിച്ചത്. മൂന്ന് പാർട്ടികളുടെയും അധ്യക്ഷൻമാർ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു. എസ്.പി അധ്യക്ഷൻ അഖിലേഷ് യാദവും ശക്തമായ ഭാഷയിലാണ് കോൺഗ്രസിനെയും ബി.ജെ.പിയെയും വിമർശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.