ലഖ്നോ: രാജസ്ഥാനിലെ കോൺഗ്രസ് സർക്കാറിനെതിരെ രൂക്ഷ വിമർശനങ്ങളുമായി ബി.എസ്.പി അധ്യക്ഷ മായാവതി. യു.പിയിലേത് പോലെ രാജസ്ഥാനിലും കാട്ടുഭരണമാണ് നില നിൽക്കുന്നതെന്ന് അവർ പറഞ്ഞു. സംസ്ഥാനത്ത് ദലിതർക്കും സ്ത്രീകൾക്കുമെതിരായ അതിക്രമങ്ങൾ വർധിക്കുകയാണ്. ഇത് ആശങ്കപ്പെടുത്തുന്നതാണെന്ന് അവർ ട്വിറ്ററിൽ കുറിച്ചു.
രാജസ്ഥാനിലെ മോശം ഭരണത്തെ കുറിച്ച് കോൺഗ്രസ് നേതാക്കൾ പ്രതികരിക്കുന്നില്ല. രാജസ്ഥാനിൽ ഇരകളാക്കപ്പെടുന്ന ദലിതരുൾപ്പടെയുള്ളവരെ കോൺഗ്രസ് രാഷ്ട്രീയ നേട്ടത്തിനായാണ് ഉപയോഗിക്കുന്നത്. ഇതിനെതിരെ ജനങ്ങൾ കരുതിയിരിക്കണമെന്നും മായാവതി ആവശ്യപ്പെട്ടു.
ഹാഥറസിൽ ദലിത് പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായതിന് പിന്നാലെ യോഗി ആദിത്യനാഥിെൻറ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാറിനെതിരെ രൂക്ഷവിമർശനം ഉയർന്നിരുന്നു. കോൺഗ്രസ് ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികളാണ് വിമർശനമുന്നയിച്ചത്. ഇതിന് പിന്നാലെയാണ് രാജസ്ഥാൻ സർക്കാറിനെതിരെ വിമർശനവുമായി മായാവതി രംഗത്തെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.