ന്യൂഡൽഹി: ബി.ജെ.പിക്കെതിരെ പ്രതിപക്ഷ പാർട്ടികളുടെ നേതൃത്വത്തിൽ രൂപവത്കരിക്കുന്ന മഹാസഖ്യത്തെ അനിശ്ചിതത്വത്തിൽ നിർത്തി ബി.എസ്.പി അധ്യക്ഷ മായാവതി. ഡിസംബർ 10ന് പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ പെങ്കടുക്കുന്നതുമായി ബന്ധെപ്പട്ട് നിലപാട് തുറന്നുപറയാൻ അവർ തയാറായില്ല.
ഏറ്റവും കൂടുതൽ ലോക്സഭ മണ്ഡലങ്ങളുള്ള ഉത്തർപ്രദേശിൽ ബി.എസ്.പി നിലപാട് മഹാസഖ്യത്തിന് നിർണായകമാണ്. 2014ലെ േലാക്സഭ തെരഞ്ഞെടുപ്പിൽ 73 സീറ്റുകളാണ് ബി.ജെ.പിക്ക് ഉത്തർപ്രദേശിൽനിന്ന് ലഭിച്ചിട്ടുള്ളത്. ബി.എസ്.പി, സമാജ്്വാദി പാർട്ടി, കോൺഗ്രസ്, അജിത് സിങ്ങിെൻറ ആർ.എൽ.ഡി എന്നീ പാർട്ടികൾ ചേർന്ന് മത്സരിച്ചാൽ ഉത്തർപ്രദേശ് പൂർണമായും പിടിച്ചെടുക്കാനാവുമെന്നാണ് പ്രതിപക്ഷത്തിെൻറ കണക്കുകൂട്ടൽ. സമാജ്വാദി പാർട്ടി മഹാസഖ്യത്തിെൻറ ഭാഗമായിട്ടുണ്ട്. ഉപതെരഞ്ഞെടുപ്പുകളിൽ സമാജ് വാദി പാർട്ടി, ബി.എസ്.പി സഖ്യം ചേർന്നതോടെ ബി.ജെ.പിയുടെ സിറ്റിങ് സീറ്റുകളടക്കം പിടിച്ചെടുക്കാൻ സാധിച്ചിരുന്നു.
ഡിസംബർ 10ന് മൂന്നുമണിക്കാണ് പാർലമെൻറ് അനക്സിൽ പ്രതിപക്ഷപാർട്ടികൾ യോഗം ചേരുന്നത്. യോഗത്തിൽ മായവതി വരുമെന്നുതന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും കോൺഗ്രസ് നേതാക്കാൾ വ്യക്തമാക്കി.
കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, ഡി.എം.കെ നേതാവ് എം.കെ. സ്റ്റാലിൻ, സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജി, ആർ.ജെ.ഡിയിൽനിന്നും തേജസ്വി യാദവ്, ടി.ഡി.പി അധ്യക്ഷൻ ചന്ദ്രബാബു നായിഡു, എൻ.സി.പി നേതാവ് ശരദ്പവാർ, കർണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസാമി, നാഷനൽ കോൺഫറൻസ് ചെയർമാൻ ഫാറൂഖ് അബ്ദുല്ല തുടങ്ങി നിരവധി പ്രതിപക്ഷ പാർട്ടി നേതാക്കൾ യോഗത്തിൽ പെങ്കടുക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.