ന്യൂഡൽഹി: യു.പിയിൽ ബഹുജൻ സമാജ് പാർട്ടിയുടെ ചിഹ്നമായ ആനയുടെ പ്രതിമ നിർമിക്കാൻ മായാവതി ചെലവഴിച്ച തുക തിരിച്ച ടക്കണമെന്ന് സുപ്രീംകോടതി. ലക്നോവിലും നോയിഡയിലും ആനപ്രതിമകളും സ്വന്തം പ്രതിമയും നിർമിക്കാൻ മായാവതി പൊതുഖജനാവിലെ പണം ഉപയോഗിച്ചുവെന്നാണ് പ്രഥമിക നിഗമനമെന്നും കോടതി നിരീക്ഷിച്ചു.
രാഷ്ട്രീയ പാർട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനോ സ്വന്തം പ്രതിമകൾ നിർമിക്കുന്നതിനോ പൊതു ഖജനാവിലെ പണം ഉപയോഗിക്കാൻ പാടില്ലെന്ന് ചൂണ്ടിക്കാട്ടി ഒരു അഭിഭാഷകൻ നൽകിയ ഹരജിയിലാണ് കോടതിയുടെ നിർദേശം.
ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസ് ദീപക് ഗുപ്ത, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേസിൽ കൂടുതൽ വാദം കേൾക്കണമെന്ന് പറഞ്ഞ കോടതി ഏപ്രിൽ രണ്ടിന് തീർപ്പ് കൽപ്പിക്കുമെന്നും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.