ന്യൂഡൽഹി: മീഡിയവൺ ചാനലിന് സംപ്രേഷണ വിലക്ക് ഏർപ്പെടുത്തിയ കേന്ദ്ര സർക്കാർ നടപടി ശരിവെച്ച കേരള ഹൈകോടതി വിധിക്കെതിരെ 'മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ്' സമർപ്പിച്ച അപ്പീൽ സുപ്രീംകോടതി ഫയലിൽ സ്വീകരിച്ചു.
വാദം പൂർത്തിയാക്കി വിധി പറയാൻ മാറ്റി വെച്ച കേസിൽ കക്ഷിയായ തങ്ങളെ അറിയിക്കാതെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് അതീവ രഹസ്യ സ്വഭാവമുള്ള ഫയലുകൾ വിളിച്ചുവരുത്തി അതിന്‍റെ അടിസ്ഥാനത്തിൽ കേരള ഹൈകോടതി ഏകപക്ഷീയമായി വിധി പുറപ്പെടുവിച്ചത് നിയമവിരുദ്ധമാണെന്ന വാദമാണ് മീഡിയാവൺ പ്രധാനമായും ഉന്നയിച്ചിരിക്കുന്നത്. ദേശ സുരക്ഷ ഫ്രീ പാസായി കരുതാനാവില്ലെന്ന 'പെഗസസ്' കേസിലെ സുപ്രീംകോടതി നിലപാട് ചൂണ്ടിക്കാണിക്കുന്ന മീഡിയാവൺ ഹൈകോടതി വിധിയിലെ 46ാം ഖണ്ഡികയിലെ വെളിപ്പെടുത്തൽ അപ്പീലിൽ എടുത്തുപറഞ്ഞിട്ടുണ്ട്. കഴിഞ്ഞ മാസം പത്തിന് ഇരുഭാഗവും വാദം തീർത്ത് വിധി പറയാൻ മാറ്റിവെച്ച കേസിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് അത്തരമൊരു ഉത്തരവ് ഇറക്കാൻ ഡിവിഷൻ ബെഞ്ചിന് അവസരം കിട്ടിയിട്ടില്ല.
ഹരജിക്കാരായ മീഡിയവൺ അതറിഞ്ഞിട്ടുമില്ല. ഈ നിർദേശത്തെ കുറിച്ചും കേന്ദ്രം ഹാജരാക്കിയ ഫയലിനെ കുറിച്ചും മീഡിയവണിന് ഒരറിവുമില്ല. അതിനാൽ സുരക്ഷാ ക്ലിയറൻസ് നൽകാത്തതിന്‍റെ കാരണമെന്താണെന്ന് അറിയാതെ ചാനലിന് സ്വന്തം ഭാഗം പ്രതിരോധിക്കാനാവില്ല എന്നും ഹരജിയിൽ ബോധിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.