വിദ്യാഭ്യാസമുള്ള മുസ്‍ലിംകളെ വോട്ട് പ്രതീക്ഷിക്കാതെ ചെന്നു കാണണം; ബി.ജെ.പി നേതാക്കളോട് മോദി

ന്യൂഡൽഹി: അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് പാർട്ടിയെ ശക്തിപ്പെടുത്തുന്നതിന് ബി.ജെ.പി നേതാക്കളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാർട്ടിയുടെ ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിന്റെ രണ്ടാമത്തെയും അവസാനത്തെയും ദിവസമായ ചൊവ്വാഴ്ച മോദി നിരവധി സുപ്രധാന കാര്യങ്ങൾ പറഞ്ഞതായി ബി.ജെ.പി വൃത്തങ്ങൾ അറിയിച്ചു. എല്ലാ മതങ്ങളിലുമുള്ള ആളുകളെ കാണണമെന്ന് പ്രധാനമന്ത്രി മോദി ഊന്നിപ്പറഞ്ഞു. ജനങ്ങളെ കാണാനും സംവദിക്കാനും സർവ്വകലാശാലകളിലും പള്ളികളിലും മറ്റും പോകാനും പാർട്ടി നേതാക്കളോട് ആവശ്യപ്പെട്ടു. വോട്ടുകൾ പ്രതീക്ഷിക്കാതെ പാസ്മന്ദ, ബോറ, പ്രൊഫഷനൽ, വിദ്യാസമ്പന്നരായ മുസ്‌ലിംകളെ കാണാനും നേതാക്കളോട് മോദി ആവശ്യപ്പെട്ടു.

“ഈ ആളുകളെ കാണൂ. പക്ഷേ, അവർ വോട്ട് ചെയ്യില്ല. എല്ലാവരേയും പോയി കാണൂ’’ -മോദി യോഗത്തിൽ പറഞ്ഞതായി ബി.ജെ.പി നേതാവ് വെളിപ്പെടുത്തി. ഒരു സമുദായത്തിനെതിരെയും ആവശ്യമില്ലാത്ത പരാമർശങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ പ്രധാനമന്ത്രി നേതാക്കളോട് നിർദ്ദേശിച്ചതായും വൃത്തങ്ങൾ അറിയിച്ചു. രണ്ട് ദിവസത്തെ ബി.ജെ.പി ദേശീയ എക്‌സിക്യൂട്ടീവ് യോഗം പ്രധാനമന്ത്രിയുടെ പ്രസംഗത്തോടെ അവസാനിച്ചു.

Tags:    
News Summary - Meet educated Muslims without expecting votes: PM to BJP leaders

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.