തെരഞ്ഞെടുപ്പ്​ പ്രസംഗം: ബി.ജെ.പി നേതാവ്​ മിഥുൻ ചക്രവർത്തിയെ കൊൽക്കത്ത പൊലീസ്​ ചോദ്യം ചെയ്​തു

കൊൽക്കത്ത: തെരഞ്ഞെടുപ്പ്​ പ്രചരണത്തിനിടെ വിവാദ പ്രസംഗം നടത്തിയെന്ന കേസിൽ നടനും ബി.ജെ.പി നേതാവുമായ മിഥുൻ ചക്രവർത്തിയെ കൊൽക്കത്ത പൊലീസ്​ ചോദ്യം ചെയ്​തു. വെർച്വലായാണ്​ ചോദ്യം ചെയ്യൽ നടത്തിയത്​. കോടതി അനുമതിയോടെയായിരുന്നു നടപടി. മിഥുൻ ചക്രവർത്തിയുടെ പ്രസംഗം ബംഗാളിൽ​ തെരഞ്ഞെടുപ്പിന്​ പിന്നാലെയുണ്ടായ അക്രമസംഭവങ്ങൾക്ക്​ കാരണമായെന്നാണ്​ പൊലീസ്​ വിലയിരുത്തൽ.

ഇതുമായി ബന്ധപ്പെട്ട കേസിനെതിരെ മിഥുൻ ചക്രവർത്തി കൊൽക്കത്ത ഹെകോടതിയെ സമീപിച്ചിരുന്നു. തുടർന്ന്​ ഹൈകോടതിയാണ്​ വെർച്വലായി താരത്തെ ചോദ്യം ചെയ്യാൻ നിർദേശിച്ചത്​. സിനിമയിലെ ഡയ​ലോഗ്​ പറയുക മാത്രമാണ്​ ചെയ്​തതെന്നും അതിൽ ദുരുദ്ദേശമില്ലെന്നുമായിരുന്നു മിഥുൻ ചക്രവർത്തിയുടെ വാദം.

നിങ്ങളെ ഇവിടെ അടിച്ചാൽ മൃതദേഹം ശ്​മശാനത്തിലെന്നുമെന്നായിരുന്നു ചക്രവർത്തിയുടെ പരാമർശം. സിനിമയിലെ ഡയലോഗാണ്​ തെരഞ്ഞെടുപ്പ്​ പ്രചാരണ പരിപാടിക്കിടെ മിഥുൻ ചക്രവർത്തി പറഞ്ഞത്​.

Tags:    
News Summary - Mithun Chakraborty Questioned By Kolkata Police Over Election Speech

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.