ന്യൂഡൽഹി: ബി.ജെ.പിക്കെതിരെ കോൺഗ്രസ് ലക്ഷ്യംവെക്കുന്ന വിശാല സഖ്യത്തിന് ഭീഷണിയാ യേക്കാവുന നീക്കത്തിൽ ബി.െജ.പിക്കും കോൺഗ്രസിനുമെതിരെ ദേശീയ തലത്തിൽ ബദലിനായി തെ ലങ്കാന മുഖ്യമന്ത്രിയും െതലങ്കാന രാഷ്ട്രീയ സമിതി നേതാവുമായ ചന്ദ്രശേഖർ റാവുവും ഒഡ ിഷ മുഖ്യമന്ത്രിയും ബിജു ജനതാദൾ നേതാവുമായ നവീൻ പട്നായികും ചർച്ച നടത്തി. ചർച്ചക് കുശേഷം നവീൻ പട്നായികിെൻറ വസതിയിൽ നടത്തിയ വാർത്തസമ്മേളനത്തിൽ രാജ്യം ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ടെന്ന് ചന്ദ്രശേഖർ റാവു പറഞ്ഞു.
അതിനുള്ള സംഭാഷണം ഇപ്പോൾ തുടങ്ങിയിേട്ട ഉള്ളൂ. വീണ്ടും ഞങ്ങൾ ചർച്ച നടത്തും. കാര്യങ്ങൾ മുന്നോട്ടുകൊണ്ടുപോകേണ്ടതുണ്ട്. ആദ്യത്തെ കൂടിക്കാഴ്ചയാണ് ഇത്. രാജ്യത്തെ മറ്റു ചിലരുമായി കൂടി സംസാരിക്കും. ഇതിെൻറ വികാസപരിണാമങ്ങൾ നിങ്ങൾക്ക് കാണാം. പ്രാദേശിക പാർട്ടികളുടെ െഎക്യം വേരണ്ടത് അനിവാര്യമാണ്. കോൺഗ്രസിനും ബി.ജെ.പിക്കും ശക്തമായ ഒരു ബദൽ വേണമെന്ന് തങ്ങളിരുവരും വിശ്വസിക്കുന്നുണ്ട്.
ഞങ്ങൾ കഠിന പരിശ്രമം നടത്തും. മൂർത്തമായി ഒന്നും ഉരുത്തിരിഞ്ഞുവന്നിട്ടില്ല. തുടർന്നുള്ള സംഭാഷണങ്ങളിൽ ചിത്രം വ്യക്തമാകും. വിശദാംശങ്ങളുമായി വൈകാതെ വരും. മുതിർന്ന മുഖ്യമന്ത്രിയാണ് നവീൻ പട്നായിക്. സ്ത്രീകൾക്ക് 33 ശതമാനം സംവരണം ലോക്സഭയിലും നിയമസഭകളിലും നൽകണമെന്ന നവീൻ പട്നായികിെൻറ നിർദേശം സ്വാഗതം ചെയ്യുന്നുവെന്നും റാവു പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന് റാവുവിനെ അഭിനന്ദിച്ചതായി നവീൻ പട്നായിക് പറഞ്ഞു. ദേശീയ വിഷയങ്ങളിൽ തങ്ങൾ ചർച്ച നടത്തിയെന്നും ഒരുപോലെ ചിന്തിക്കുന്ന പാർട്ടികളുമായി ചർച്ച നടത്തുമെന്നും നവീൻ കൂട്ടിച്ചേർത്തു.
ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു കോൺഗ്രസിെനയും ചേർത്ത് വിശാല ബി.ജെ.പി വിരുദ്ധ സഖ്യത്തിന് ദേശീയതലത്തിൽ നീക്കങ്ങൾ നടത്തുേമ്പാഴാണ് ഇരു കൂട്ടർക്കും ബദൽ എന്ന മുദ്രാവാക്യവുമായി ചന്ദ്രശേഖർ റാവും ദേശീയ രാഷ്ട്രീയ നീക്കങ്ങളിലേക്ക് കടന്നുവന്നിരിക്കുന്നത്. കോൺഗ്രസുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾക്കിടയിൽ തന്നെ ബി.ജെ.പിക്കെതിരെ വിശാല സഖ്യത്തിന് പശ്ചിമ ബംഗാളിലെ തൃണമൂൽ കോൺഗ്രസിനെ പോലുള്ള പാർട്ടികൾ തയാറെടുക്കുന്നതിനിടയിലാണ് ഇൗനീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.