പാട്ടുപാടിയും മുദ്രാവാക്യം വിളിച്ചും പാർലമെന്‍റിന് മുന്നിൽ രാത്രിയും എം.പിമാരുടെ പ്രതിഷേധം

ന്യൂഡല്‍ഹി: കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് പാര്‍ലമെന്‍റില്‍ നിന്ന് പുറത്താക്കപ്പെട്ട എം.പിമാര്‍ രാത്രിയും പ്രതിഷേധം തുടർന്നു. മുദ്രാവാക്യം വിളിച്ചും പാട്ടുപാടിയുമാണ് ഇവർ രാത്രി പാർലമെന്‍റിലെ പാര്‍ലമെന്‍റ് സമുച്ചയത്തിലെ മഹാത്മാഗാന്ധി പ്രതിമക്ക് മുന്നിലെ പ്രതിഷേധം തുടർന്നത്.

തിങ്കളാഴ്ച രാവിലെയാണ് എം.പിമാരെ പാര്‍ലമെന്റില്‍ നിന്ന് പുറത്താക്കിയത്. സി​.പി​.എം എം​.പി​മാ​രാ​യ എ​ള​മ​രം ക​രീം, കെ.​കെ.​രാ​ഗേ​ഷ്, തൃ​ണ​മൂ​ൽ കോ​ണ്‍​ഗ്ര​സ് എം.​പി​മാ​രാ​യ ഡെ​റ​ക് ഒ​ബ്രി​യാ​ൻ, ഡോ​ല സെ​ൻ, എ​.എ​.പി​യി​ലെ സ​ഞ്ജ​യ് സിം​ഗ്, കോ​ണ്‍​ഗ്ര​സ് എം​.പി​മാ​രാ​യ രാ​ജീ​വ് സ​ത​വ്, റി​പു​ൻ ബോ​റ, സ​യി​ദ് ന​സീ​ർ എ​ന്നി​വ​രാ​ണ് ക​ർ​ഷ​ക​ർ​ക്ക് വേ​ണ്ടി സ​മ​രം ചെ​യ്യു​മെ​ന്ന പ്ല​ക്കാ​ർ​ഡു​മാ​യി രാ​ത്രി​യി​ലും സ​മ​രം തു​ട​ർ​ന്ന​ത്. രാത്രി മുഴുവൻ എം.പിമാർ പ്രതിഷേധക്കുമെന്ന് ഉറപ്പായതോടെ സമീപത്തുതന്നെ ആംബുലൻസും കുടിവെള്ളവും ക്രമീകരിച്ചിരുന്നു.

കേരളത്തില്‍ നിന്നുള്ള സി.പി.ഐ.എം എം.പിമാരായ കെ.കെ രാഗേഷ്, എളമരം കരീം എന്നിവരടക്കം എട്ട് പേരെയാണ് രാജ്യസഭയില്‍ നിന്ന് പുറത്താക്കിയത്. തുടര്‍ന്ന് ഇവര്‍ പാര്‍ലമെന്റിന് പുറത്ത് പ്രതിഷേധിക്കുകയായിരുന്നു. സഭയുടെ അന്തസ്സിന് നിരക്കാത്ത രീതിയില്‍ പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ഇവര്‍ക്കെതിരെ പ്രമേയം അവതരിപ്പിക്കുകയായിരുന്നു.

Full View


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.