മുഡ കേസ്: സിദ്ധരാമയ്യയെ ചോദ്യം ചെയ്തു

ബം​ഗ​ളൂ​രു: മൈ​സൂ​രു വി​ക​സ​ന അ​തോ​റി​റ്റി (മു​ഡ) ഭൂ​മി ഇ​ട​പാ​ട് കേ​സി​ലെ ഒ​ന്നാം പ്ര​തി ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​യെ ലോ​കാ​യു​ക്ത ബു​ധ​നാ​ഴ്ച മൈ​സൂ​രു​വി​ൽ ചോ​ദ്യം ചെ​യ്തു. ലോ​കാ​യു​ക്ത പൊ​ലീ​സ് സൂ​പ്ര​ണ്ട് ടി.​ജെ.​ഉ​ഡേ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​ട​ച്ചി​ട്ട മു​റി​യി​ൽ 110 മി​നി​റ്റാ​ണ് ചോ​ദ്യം ചെ​യ്ത​ത്. രാ​വി​ലെ 10.10ന് ​ലോ​കാ​യു​ക്ത ഓ​ഫി​സി​ൽ എ​ത്തി​യ സി​ദ്ധ​രാ​മ​യ്യ 12നാ​ണ് പു​റ​ത്തി​റ​ങ്ങി​യ​ത്. ലോ​കാ​യു​ക്ത ഓ​ഫി​സ് പ​രി​സ​ര​ത്തും ദേ​വ​ൻ​സ് റോ​ഡി​ലും ഗ​താ​ഗ​തം പൂ​ർ​ണ​മാ​യി നി​രോ​ധി​ച്ചി​രു​ന്നു. വ​ൻ​തോ​തി​ൽ പൊ​ലീ​സി​നെ​യും വി​ന്യ​സി​ച്ചു.

ഔ​ദ്യോ​ഗി​ക വാ​ഹ​നം ഉ​പേ​ക്ഷി​ച്ച് സ്വ​കാ​ര്യ വാ​ഹ​ന​ത്തി​ലാ​ണ് മു​ഖ്യ​മ​ന്ത്രി രാ​വി​ലെ 9.30ന് ​മൈ​സൂ​രു ഗെ​സ്റ്റ് ഹൗ​സി​ൽ എ​ത്തി​യ​ത്. സു​ര​ക്ഷ​ക്കാ​യി വി​ന്യ​സി​ച്ച പൊ​ലീ​സു​കാ​രു​ടെ ഗാ​ർ​ഡ് ഓ​ഫ് ഓ​ണ​ർ സ്വീ​ക​രി​ച്ച ശേ​ഷം പ്രാ​ത​ൽ ക​ഴി​ച്ചു. മ​ന്ത്രി​മാ​രാ​യ എ​ച്ച്.​സി. മ​ഹാ​ദേ​വ​പ്പ, കെ.​വെ​ങ്ക​ടേ​ഷ്, നി​യ​മോ​പ​ദേ​ഷ്ടാ​വ് അ​ഡ്വ.​എ.​എ​സ്.​പൊ​ന്ന​ണ്ണ എം.​എ​ൽ.​എ എ​ന്നി​വ​ർ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

ചോ​ദ്യം ചെ​യ്യ​ലി​നു​ശേ​ഷം അ​ൽ​പ​സ​മ​യം ഗെ​സ്റ്റ് ഹൗ​സി​ൽ വി​ശ്ര​മി​ച്ച അ​ദ്ദേ​ഹം ഡി.​ര​വി​ശ​ങ്ക​ർ എം.​എ​ൽ.​എ ഉ​ൾ​പ്പെ​ടെ നേ​താ​ക്ക​ൾ​ക്കൊ​പ്പം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന ച​ന്ന​പ​ട്ട​ണ നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ലേ​ക്ക് പോ​യി. കേ​സി​ലെ ര​ണ്ടാം പ്ര​തി മു​ഖ്യ​മ​ന്ത്രി​യു​ടെ ഭാ​ര്യ ബി.​എം.​പാ​ർ​വ​തി, മ​റ്റു പ്ര​തി​ക​ളാ​യ ഭാ​ര്യാ​സ​ഹോ​ദ​ര​ൻ ബി.​എം.​മ​ല്ലി​കാ​ർ​ജു​ന സ്വാ​മി, ഭൂ​വു​ട​മ ജെ. ​ദേ​വ​രാ​ജു എ​ന്നി​വ​രെ ലോ​കാ​യു​ക്ത നേ​ര​ത്തെ ചോ​ദ്യം ചെ​യ്തി​രു​ന്നു.

Tags:    
News Summary - Muda case: Siddaramaiah questioned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.