ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ട് പരിപാലിക്കാൻ കേരളം അനുവദിക്കുന്നിെല്ലന്ന തമിഴ്നാടിെൻറ പരാതിയിൽ സുപ്രീംകോടതി കേരളത്തിന് നോട്ടീസ് അയച്ചു. മുല്ലപ്പെരിയാർ അണക്കെട്ടിലെ വെള്ളം 136 അടിയിൽനിന്ന് 142 അടിയാക്കി ഉയർത്തണമെന്ന 2013ലെ സുപ്രീംകോടതി വിധി നടപ്പാക്കാൻ കേരളത്തിന് നിർദേശം നൽകണമെന്നും ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാർ അധ്യക്ഷനായ ബെഞ്ച് മുമ്പാകെ തമിഴ്നാട് ആവശ്യപ്പെട്ടു. അണക്കെട്ട് പരിപാലിക്കുന്നതിനാവശ്യമായ വസ്തുക്കൾ സൂക്ഷിക്കുന്നതിന് പോലും കേരളം അനുവദിക്കുന്നില്ലെന്ന് തമിഴ്നാട് ബോധിപ്പിച്ചു. 2006ൽ കേരള നിയമസഭ പാസാക്കിയ നിയമ നിർമാണം നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിച്ചാണ് ചീഫ് ജസ്റ്റിസ് ആർ.എം. ലോധ അധ്യക്ഷനായ ബെഞ്ച് മുല്ലപ്പെരിയാറിലെ ജലനിരപ്പുയർത്താൻ ഉത്തരവിട്ടത്. ഇൗ വിധിയിൽ അണക്കെട്ട് പരിപാലനത്തിനുള്ള ചുമതലയും സുപ്രീംകോടതി തമിഴ്നാടിന് കൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.