തിയറ്ററുകൾ എത്രയും പെട്ടന്ന്​ തുറക്കാൻ അനുവദിക്കണം; നഷ്​ടം 9000 കോടിയെന്ന്​ മൾട്ടിപ്ലക്​സ്​ ഉടമകൾ

ന്യൂഡൽഹി: കോവിഡ്​ കാലത്ത്​ ഏറ്റവും തിരിച്ചടി നേരിട്ടവരാണ്​ തിയറ്റർ ഉടമകൾ. നാലാം ഘട്ട അൺലോക്കിൽ ഒാഡിറ്റോറിയങ്ങൾക്കും മറ്റും നിയന്ത്രണങ്ങളോടെ പ്രവർത്താനാനുമതി ലഭിച്ചപ്പോൾ തിയറ്ററുകളുടെ കാര്യത്തിൽ ഇതുവരെ തീരുമാനങ്ങളൊന്നുമായില്ല. ഇൗ സാഹചര്യത്തിൽ സിനിമാ ഹാളുകള്‍ തുറക്കാന്‍ അനുമതി നല്‍കണമെന്നാവശ്യ പ്പെട്ട് മള്‍ട്ടിപ്ലക്സ് ഉടമകളുടെ അസോസിയേഷന്‍ സര്‍ക്കാരിനെ സമീപിച്ചിരിക്കുകയാണ്​.

കോവിഡ് ലോക്​ഡൗണിനെ തുടർന്ന്​ ആറുമാസത്തിനിടെ മള്‍ട്ടിപ്ലക്സ് മേഖലക്ക്​ 9000 കോടി രൂപയുടെ നഷ്ടമുണ്ടായതായി മള്‍ട്ടിപ്ലക്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ പറഞ്ഞു. നേരിട്ട് ഒരു ലക്ഷം പേര്‍ക്കും പരോക്ഷമായി ഒരു ലക്ഷം പേര്‍ക്കും തൊഴില്‍ നഷ്ടമായതായി സര്‍ക്കാരിനോട്​ അസോസിയേഷന്‍ വ്യക്​തമാക്കി.

സാമ്പത്തിക പ്രതിസന്ധിയിലാണെന്നും വന്‍തോതില്‍ തൊഴില്‍നഷ്ടമുണ്ടായെന്നും പിവിആര്‍, ​െഎനോക്സ്, സിനെപോളിസ് തുടങ്ങിയ മള്‍ട്ടിപ്ലക്സ് ശൃംഖലകള്‍ ഉള്‍പ്പടെയുള്ള അസോസിയേഷന്‍ അംഗങ്ങള്‍ വ്യക്തമാക്കി. മള്‍ട്ടിപ്ലക്സുകളിലെ 10,000 സ്‌കീനുകളാണ് അടഞ്ഞുകിടക്കുന്നത്. അതിനിടെ ബോളിവുഡില്‍ നിന്നുള്ള നിരവധി താരങ്ങളും തിയേറ്ററുകള്‍ തുറക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്. അണ്‍ലോക്ക് സിനമ, സേവ് ജോബ്സ് തുടങ്ങിയ ഹാഷ് ടാഗുകളില്‍ താരങ്ങള്‍ പ്രചാരണം നടത്തുന്നുണ്ട്.

Tags:    
News Summary - Multiplex Association of India Appeals to Centre to Reopen Cinema Halls

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.