മുംബൈ: ട്രാഫിക് നിയമംലംഘിച്ച് നിർത്തിയിട്ട കാറിലിരുന്ന് ‘അമ്മ കുഞ്ഞിനെ മുലയൂട്ടു’ന്നതിനിടെ ട്രാഫിക് പൊലീസ് കാർ കെട്ടിവലിച്ചുകൊണ്ടുപോയ സംഭവത്തിൽ കാറിലിരുന്ന യുവതിക്ക് എതിരെയും നടപടി എടുക്കണമെന്ന് ദേശീയ വനിത കമീഷൻ. വിവാദ സംഭവത്തിെൻറ മറുപുറം വ്യക്തമാക്കുന്ന വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ദേശീയ വനിത കമീഷൻ അധ്യക്ഷ രേഖാ ശർമ നിലപാട് മാറ്റിയത്.
കാറിൽ ആദ്യം ജ്യോതി മാലെ എന്ന യുവതി മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇവരോട് ഇറങ്ങാൻ പൊലീസ് ആവശ്യപ്പെടുന്നതും ആ സമയം കുഞ്ഞുമായി ഒരാൾ പുറത്തുനിൽക്കുന്നതും രണ്ടാമത് പുറത്തുവന്ന വിഡിയോയിൽ ദൃശ്യമാണ്. പൊലീസ് കാർ കെട്ടിവലിക്കാൻ ശ്രമിക്കെ കുഞ്ഞിനെ യുവതി വാങ്ങുകയായിരുന്നു. ഇൗ സംഭവങ്ങൾക്ക് ശേഷമുള്ള നാടകീയ രംഗങ്ങളാണ് ആദ്യം പുറത്തുവന്ന വിഡിയോയിൽ ഉണ്ടായിരുന്നത്. അതിൽ, കുഞ്ഞിനെ മുലയൂട്ടുന്നതും ഡോക്ടറുടെ കുറിപ്പുകാട്ടി സുഖമില്ലെന്നുപറഞ്ഞ് യുവതി കയർക്കുന്നതും പൊലീസ് കാർ കെട്ടിവലിച്ചുകൊണ്ടുപോകുന്നതുമാണ് ദൃശ്യങ്ങൾ. ഇത് യുവതിയുടെ ബന്ധു പകർത്തിയ വിഡിയോ ആണെന്നാണ് സംശയിക്കുന്നത്.
ആദ്യ വിഡിയോ ദൃശ്യം വൈറലായതോടെ കാർ കെട്ടിവലിച്ച പൊലീസുകാരനെ സസ്പെൻഡ് ചെയ്ത മുംബൈ പൊലീസ് അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. പൊലീസുകാരന് എതിരെ കടുത്ത നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ട് ദേശീയ വനിത കമീഷനും രംഗത്തുവരുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.