വുഹാനെ മറികടന്ന്​ മുംബൈ; രോഗബാധിതർ 51,100

മുംബൈ: കോവിഡ്​ രോഗികളുടെ എണ്ണത്തിൽ വൈറസി​​െൻറ ഉത്​ഭവകേന്ദ്രമായ ചൈനയിലെ വുഹാനെ മറികടന്ന്​ മുംബൈ. 50,333 ആണ്​ വുഹാനിലെ കോവിഡ്​ ബാധിതരുടെ എണ്ണം. എന്നാൽ മുംബൈയിൽ ഇതുവരെ 51,100 കേസുകൾ റിപ്പോർട്ട്​ ചെയ്​തു. 

രാജ്യത്ത്​ ഏറ്റവും കൂടുതൽ കോവിഡ്​ ബാധിതരുള്ള സംസ്​ഥാനം മഹാരാഷ്​ട്രയാണ്​. ഇവിടെ 90,787 പേർക്ക്​ രോഗം സ്​ഥിരീകരിക്കുകയും 3289പേർ മരിക്കുകയും ചെയ്​തു. ചൈനയിലെ രോഗബാധിതരുടെ എണ്ണത്തെയും മഹാരാഷ്​ട്ര മറികടന്നു. മഹാരാഷ്ട്രയിൽ റിപ്പോർട്ട്​ ​െചയ്യുന്ന 60 ശതമാനം കേസുകളും മുംബൈയിലാണ്​. ചൈനയിൽ 84,000 കോവിഡ്​​ കേസുകളാണ്​ ഇതുവരെ റിപ്പോർട്ട്​ ചെയ്​തത്​. 

മഹാരാഷ്​ട്രയിൽ 42,638 പേർ കോവിഡിൽ നിന്ന്​ മുക്തിനേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 2259 കേസുകളാണ്​ പുതുതായി റിപ്പോർട്ട്​ ചെയ്​തത്​. 120 മരണവും സ്​ഥിരീരിച്ചു. ഇതോടെ മരണസംഖ്യ 3289 ആയി ഉയർന്നു. മുംബൈയിൽ മാത്രം 1760 പേരാണ്​ മരിച്ചത്​.  


 

Tags:    
News Summary - Mumbai Crosses Wuhan With 51,100 Covid Cases -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.