മുംബൈ: ലോക്സഭ തെരഞ്ഞെടുപ്പിനുള്ള മഹാ വികാസ് അഘാഡിയുടെ (എം.വി.എ) സീറ്റുവിഭജന ചർച്ച അവസാന ഘട്ടത്തിലാണെന്നും ഒരാഴ്ചക്കകം അന്തിമതീരുമാനം പ്രഖ്യാപിക്കുമെന്നും മഹാരാഷ്ട്രയുടെ ചുമതലയുള്ള കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല. സീറ്റ്വിഭജനവുമായി ബന്ധപ്പെട്ട് സഖ്യ കക്ഷികൾക്കിടയിൽ അഭിപ്രായഭിന്നതയില്ലെന്നും ചെന്നിത്തല പറഞ്ഞു. കോൺഗ്രസ് ആസ്ഥാനമായ തിലക് ഭവനിൽ നടന്ന പാർട്ടി സംസ്ഥാന തെരഞ്ഞെടുപ്പ് സമിതി യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചൊവ്വ, ബുധൻ ദിവസങ്ങളിൽ എം.വി.എയുടെ യോഗം നടക്കും. ഈ യോഗങ്ങളിൽ അന്തിമ തീരുമാനമാകുമെന്നാണ് കണക്കുകൂട്ടൽ. കോൺഗ്രസ്, ശരദ് പവാർ പക്ഷ എൻ.സി.പി, ഉദ്ധവ് താക്കറെ പക്ഷ ശിവസേന, പ്രകാശ് അംബേദ്കറുടെ വഞ്ചിത് ബഹുജൻ അഘാഡി (വി.ബി.ഐ) എന്നിവയാണ് സഖ്യത്തിലെ പ്രധാന കക്ഷികൾ.
സംസ്ഥാനത്ത് 48 ലോക്സഭ മണ്ഡലങ്ങളാണുള്ളത്. 39 സീറ്റുകളിലേക്ക് എം.വി.എയിൽ ധാരണയായതായും ആറോളം സീറ്റുകളിൽ ചർച്ചനടക്കുന്നതായും കഴിഞ്ഞ ദിവസം ശരദ് പവാർ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.