ചേരിചേരാ രാജ്യങ്ങളുടെ ഉച്ചകോടിയിൽ ജമ്മു-കശ്മീർ വിഷയം ഉയർത്തിയ പാകിസ്താന് തിരിച്ചടി നൽകി ഇന്ത്യ. ജമ്മു-കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും പൊതുലക്ഷ്യ ങ്ങൾ ചർച്ചചെയ്യേണ്ട വേദി ഇന്ത്യയുടെ ആഭ്യന്തര കാര്യമായ ജമ്മു-കശ്മീർ വിഷയം ഉന്നയി ക്കാൻ ദുരുപയോഗിക്കുകയാണ് പാകിസ്താൻ ചെയ്തതെന്നും ഉപരാഷ്ട്രപതി എം. വെങ്കയ ്യ നായിഡു കുറ്റപ്പെടുത്തി.
വികസന ലക്ഷ്യങ്ങൾക്കുള്ള കൂട്ടായ്മ എന്ന നിലയിലാണ് ചേ രിചേരാ പ്രസ്ഥാനം പ്രവർത്തിക്കേണ്ടത്. ഭീകരതയുടെ കാര്യത്തിൽ ആഗോള സമൂഹത്തിെൻറ വ ിശ്വാസ്യത നേടിയെടുക്കാനാണ് പാകിസ്താൻ ശ്രമിക്കേണ്ടത്. ഭീകരത മറ്റുള്ളവർക്കു മാത്രമല്ല, പാകിസ്താനുതന്നെയും ദോഷം ചെയ്യുമെന്ന് ആ രാജ്യം തിരിച്ചറിയണം. സ്വന്തം താൽപര്യങ്ങൾക്കായി ജമ്മു-കശ്മീരിൽ ഭീകരത പ്രോത്സാഹിപ്പിക്കുകയാണ് പാകിസ്താൻ.
ഉച്ചകോടിയിൽ നേരേത്ത സംസാരിച്ചപ്പോഴും വിവിധ രാജ്യ നേതാക്കളുമായി വെവ്വേറെ നടത്തിയ ചർച്ചകളിലും പാക് പ്രസിഡൻറ് ആരിഫ് അൽവി ജമ്മു-കശ്മീർ മനുഷ്യാവകാശ, അന്താരാഷ്ട്ര നിയമ ലംഘന വിഷയം എടുത്തിട്ട പശ്ചാത്തലത്തിലായിരുന്നു ഉപരാഷ്ട്രപതിയുടെ പ്രസംഗം. ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന, മറ്റ് അയൽപക്ക രാജ്യ പ്രതിനിധികൾ എന്നിവർ ഉണ്ടായിരുന്ന വേദിയിലായിരുന്നു ഈ ഉരസൽ. വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യയുടെ പ്രതിനിധി സയ്യിദ് അക്ബറുദ്ദീൻ എന്നിവരും ഉപരാഷ്ട്രപതിക്കൊപ്പം ഉണ്ടായിരുന്നു.
ഭീകരതയാണ് ലോകം ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രശ്നമെന്ന് വെങ്കയ്യനായിഡു പറഞ്ഞു. ഈ വിപത്ത് നേരിടാൻ എല്ലാ അന്താരാഷ്ട്ര നിയമങ്ങളും മാർഗങ്ങളും ഉപയോഗപ്പെടുത്തണം. ഭീകരതയുടെ എല്ലാ രൂപങ്ങളും ചെറുക്കപ്പെടണം. ഭീകരതക്കെതിരെ വിപുല ഉടമ്പടി രൂപപ്പെടുത്താൻ ചേരിചേരാ രാജ്യങ്ങൾക്ക് സാധിക്കണം.
ചേരിചേരാ പ്രസ്ഥാനത്തിെൻറ ഇന്നത്തെ പ്രസക്തിയെക്കുറിച്ച് അതിെൻറ അംഗ രാജ്യങ്ങൾ ആത്മപരിശോധന നടത്തണം. പ്രസക്തി നിലനിർത്താനും സ്വതന്ത്ര നിലപാട് തുടരാനും കഴിയണം. ഈ പ്രസ്ഥാനം പിന്നിട്ട ആറു പതിറ്റാണ്ടിനിടയിൽ ആഗോളതലത്തിൽ വലിയ മാറ്റം വന്നിട്ടുണ്ട്. പ്രവചനാതീതമായ മാറ്റത്തിേൻറതാണ് കാലം. എല്ലാവരെയും ഉൾക്കൊള്ളുന്ന പുരോഗതിയാണ് ആവശ്യം. ചേരിചേരാ പ്രസ്ഥാനം പൊതുലക്ഷ്യങ്ങൾക്കു വേണ്ടി ഉപയോഗപ്പെടുത്തണം. കൂട്ടായ്മയിൽ കാലാനുസൃത പരിഷ്കരണം വേണമെന്ന് വെങ്കയ്യ നായിഡു ആവശ്യപ്പെട്ടു.
120ൽപരം അംഗരാജ്യങ്ങൾ ഉണ്ടെങ്കിലും 60ഓളം രാഷ്ട്ര നേതാക്കളാണ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. ചേരിചേരാ പ്രസ്ഥാനത്തോടുള്ള ഇന്ത്യയുടെ പുതിയ നിലപാടുകൾ ഉച്ചകോടിക്ക് മുമ്പായി നടന്ന മന്ത്രിതല യോഗത്തിൽ വിദേശകാര്യ മന്ത്രി ജയശങ്കർ വ്യക്തമാക്കിയിരുന്നു. നിലവിലെ രാഷ്ട്രീയ, ആഗോള സാഹചര്യങ്ങൾ കണക്കിലെടുത്ത് ‘നാം’ പരിഷ്കരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രണ്ടു ദിവസത്തെ ഉച്ചകോടി പൊതുപ്രമേയം മുന്നോട്ടുവെച്ച് ശനിയാഴ്ച സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.