സുരേഷ് ഗോപിയും ജോർജ് കുര്യനും കേന്ദ്ര മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുന്നു

സുരേഷ് ഗോപിയും ജോർജ് കുര്യനും ഇനി കേന്ദ്ര മന്ത്രിമാർ, സത്യപ്രതിജ്ഞ ചെയ്തു; മൂന്നാം മോദി സർക്കാർ അധികാരത്തിൽ

ന്യൂഡൽഹി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം എൻ.ഡി.എ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിലാണ് പ്രധാനമന്ത്രിക്കും മന്ത്രിമാർക്കും രാഷ്ട്രപതി ദ്രൗപതി മുർനു സത്യവാചകം ചെല്ലി കൊടുത്തു. കേരളത്തിൽ നിന്നും നടനും തൃശൂരിൽ നിന്നും നിയുക്ത എം.പിയുമായ സുരേഷ് ഗോപിയും ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യനും സഹമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. 

72 അംഗ മന്ത്രിസഭയാണ് ഇന്ന് അധികാരമേറ്റത്. ഇതിൽ 30 പേർക്ക് കാബിനറ്റ് പദവിയും 6 പേർക്ക് സ്വതന്ത്ര ചുമതലയും 36 പേർക്ക്‌ സഹമന്ത്രി സ്ഥാനവും ലഭിക്കുമെന്നാണ് റിപ്പോർട്ട്. മോദിക്ക് പിന്നാലെ രാജ്നാഥ് സിങ്, അമിത് ഷാ, നിതിൻ ഗഡ്കരി, ജെ.പി. നഡ്ഡ, ശിവരാജ് സിങ് ചൗഹാൻ, നിർമല സീതാരാമൻ, ഡോ. എസ്. ജയ്ശങ്കർ, മനോഹർ ലാൽ ഖട്ടർ എന്നിവർ ഒന്ന് മുതൽ എട്ട് വരെ യഥാക്രമം സത്യവാചകം ചൊല്ലി. നിർമല സീതാരാമൻ, അന്നപൂർണ ദേവി, അനുപ്രിയ പട്ടേൽ, ശോഭ കരന്തലാജെ, രക്ഷാ നികിൽ ഖദ്സെ, സാവിത്രി ഠാക്കൂർ, നിംബുഎൻ ബംഭനിയ എന്നിവരാണ് മന്ത്രിസഭയിലെ വനിതകൾ.

എച്ച്.ഡി. കുമാരസ്വാമി (ജെ.ഡി.എസ്), ജിതൻ റാം മാഞ്ചി (ഹിന്ദുസ്ഥാനി അവാം മോര്‍ച്ച-എസ്), രാജീവ് രഞ്ജൻ സിങ് (ലലൻ സിങ്-ജെ.ഡി.യു), കിഞ്ചിരപു റാം മോഹൻ നായിഡു (ടി.ഡി.പി), ചിരാഗ് പാസ്വാൻ (എൽ.ജെ.പി), പ്രതാപ് റാവു ഗണപത് റാവു ജാദവ് (ശിവസേന -ഷിൻഡെ), ജയന്ത് ചൗധരി (ആർ.എൽ.ഡി), രാംദാസ് അത്തേവാല (ആർ.പി.ഐ), രാംനാഥ് ഠാക്കൂർ (ജെ.ഡി.യു), അനുപ്രിയ പട്ടേൽ (അപ്‌നാദൾ) എന്നിവരാണ് മന്ത്രിസഭയിലെ ഘടകകക്ഷി പ്രതിനിധികൾ.


കേന്ദ്ര മന്ത്രിമാരായി രാജ്നാഥ് സിങ്, അമിത് ഷാ, നിതിൻ ഗഡ്കരി, ജെ.പി. നഡ്ഡ, ശിവരാജ് സിങ് ചൗഹാൻ, നിർമല സീതാരാമൻ, ഡോ. എസ്. ജയ്ശങ്കർ, മനോഹർ ലാൽ ഖട്ടർ, എച്ച്.ഡി. കുമാരസ്വാമി (ജെ.ഡി.എസ്), പീയുഷ് ഗോയൽ, ധർമേന്ദ്ര പ്രധാൻ, ജിതൻ റാം മാഞ്ചി (ഹിന്ദുസ്ഥാനി അവാം മോര്‍ച്ച-എസ്), രാജീവ് രഞ്ജൻ സിങ് (ലലൻ സിങ്-ജെ.ഡി.യു), സർബാനന്ദ സോനോവാൾ, ഡോ. വീരേന്ദ്ര കുമാർ, കിഞ്ചിരപു റാം മോഹൻ നായിഡു (ടി.ഡി.പി), പ്രഹ്ലാദ് ജോഷി, ജുവൽ ഒറാം, ഗിരിരാജ് സിങ്, അശ്വിനി വൈഷ്ണവ്, ജ്യോതിരാദിത്യ സിന്ധ്യ, ഭൂപേന്ദർ യാദവ്, ഗജേന്ദ്ര സിങ് ഷെഖാവത്ത്, അന്നപൂർണ ദേവി, കിരൺ റിജുജു, ഹർദീപ് സിങ് പുരി, ഡോ. മൻസൂക് മാണ്ഡവ്യ, ജി. കിഷൻ റെഡ്ഡി, ചിരാഗ് പാസ്വാൻ (എൽ.ജെ.പി), സി.ആർ. പാട്ടീൽ, റാവു ഇന്ദർജിത് സിങ്, ജീതേന്ദ്ര സിങ് എന്നിവർ ഇന്ന് സത്യപ്രതിജ്ഞ ചെയ്തതു.

ഇവരെ കൂടാതെ, അർജുൻ രാം മെഗ് വാൾ, പ്രതാപ് റാവു ഗണപത് റാവു ജാദവ് (ശിവസേന -ഷിൻഡെ), ജയന്ത് ചൗധരി (ആർ.എൽ.ഡി), ജിതിൻ പ്രസാദ, ശ്രീപാദ് യശോ നായിക്, പങ്കജ് ചൗധരി, കൃഷ്ണൻ പാൽ, രാംദാസ് അത്തേവാല (ആർ.പി.ഐ), രാംനാഥ് ഠാക്കൂർ (ജെ.ഡി.യു), നിത്യാനന്ദ് റായ്, അനുപ്രിയ പട്ടേൽ (അപ്‌നാദൾ), വി. സോമണ്ണ, ചന്ദ്രശേഖർ പെമ്മസാനി, പ്രഫ. എസ്.പി. സിങ് ബഗൽ, ശോഭ കരന്തലാജെ, കീർത്തി വർധൻ സിങ്, ബി.എൽ. വർമ, ശാന്തനു ഠാക്കൂർ, സുരേഷ് ഗോപി, എൽ. മുരുകൻ, അജയ് ഡംട, ബണ്ഡി സഞ്ജയ് കുമാർ, കമലേശ് പാസ്വാൻ, ഭഗീരഥ് ചൗധരി, സതീഷ് ചന്ദ്ര ദുവെ, സഞ്ജയ് സേത്, രവ്നീത് സിങ്, ദുർഗ ദാസ് ഉയ്കെ, രക്ഷാ നികിൽ ഖദ്സെ, സുകാന്ദ മജുംദാർ, സാവിത്രി ഠാക്കൂർ, തൊഖൻ സാഹു, രാജ് ഭൂഷൻ ചൗധരി, ഭൂപതി രാജു ശ്രീനിവാസ വർമ, ഹർഷ് മൽഹോത്ര, നിംബുഎൻ ബംഭനിയ , മുരളീധർ മൊഹൂർ, ജോർജ് കുര്യൻ, പബിത്ര മാർഗരിറ്റ എന്നിവരാണ് ഇന്ന് സത്യപ്രതിജ്ഞ മറ്റുള്ളവർ.

ബി.ജെ.പിയുടെ ന്യൂനപക്ഷ മുഖം കൂടിയാണ് കോട്ടയം കാണക്കാരി സ്വദേശിയായ ജോർജ് കുര്യൻ. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറിയായ അദ്ദേഹം ദേശീയ ന്യൂനപക്ഷ കമീഷൻ മുൻ വൈസ് ചെയർമാൻ ആണ്. നേരത്തെ ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷന്റെ പദവിയും അലങ്കരിച്ചിരുന്നു. ദേശീയതലത്തിൽ ക്രിസ്ത്യൻ വിഭാഗങ്ങളെ പാർട്ടിയിലെത്തിക്കാൻ നിർണായക പ്രവർത്തനങ്ങൾ നടത്തുന്ന വ്യക്തിയാണ് അദ്ദേഹം.

കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത നടൻ സുരേഷ് ഗോപി മുൻ രാജ്യസഭാംഗമാണ്. ​

സാ​ക്ഷി​യാ​കാ​ൻ അ​യ​ൽ​രാ​ജ്യ ത​ല​വ​ന്മാ​രും

ന്യൂ​ഡ​ൽ​ഹി: പാ​കി​സ്താ​​നൊ​ഴി​കെ അ​യ​ൽ​പ​ക്ക​ത്തെ​യും ഇ​ന്ത്യ​ൻ മ​ഹാ​സ​മു​ദ്ര പ്ര​ദേ​ശ​ത്തെ​യും ഏ​ഴ് രാ​ജ്യ​ങ്ങ​ളി​ലെ ഉ​ന്ന​ത​ർ ന​രേ​ന്ദ്ര മോ​ദി മ​ന്ത്രി​സ​ഭ​യു​​ടെ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ന് സാ​ക്ഷി​യാ​കാ​നെ​ത്തി. മാ​ല​ദ്വീ​പ് പ്ര​സി​ഡ​ന്റ് മു​ഹ​മ്മ​ദ് മു​യി​സു, നേ​പ്പാ​ൾ പ്ര​ധാ​ന​മ​ന്ത്രി പു​ഷ്പ​ക​മാ​ൽ ദ​ഹ​ൽ പ്ര​ച​ണ്ഡ, ശ്രീ​ല​ങ്ക​ൻ പ്ര​സി​ഡ​ൻ​റ് റ​നി​ൽ വി​ക്ര​മ​സിം​ഗെ, ബം​ഗ്ലാ​ദേ​ശ് പ്ര​ധാ​ന​മ​ന്ത്രി ഷെ​യ്ഖ് ഹ​സീ​ന, മൊ​റീ​ഷ്യ​സ് പ്ര​ധാ​ന​മ​ന്ത്രി പ്ര​വി​ന്ദ് കു​മാ​ർ ജു​ഗ്നൗ​ത്ത്, ഭൂ​ട്ടാ​ൻ പ്ര​ധാ​ന​മ​ന്ത്രി ഷെ​റി​ങ് ടോ​ബ്ഗേ, സെ​യ്ഷ​ൽ വൈ​സ് പ്ര​സി​ഡ​ൻ​റ് അ​ഹ​മ്മ​ദ് അ​ഫീ​ഫ് എ​ന്നി​വ​രും രാ​ഷ്ട്ര​പ​തി ഭ​വ​നി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു. മു​ൻ​നി​ര​യി​ൽ​ത്ത​ന്നെ വി​ദേ​ശ നേ​താ​ക്ക​ൾ ഇ​രു​ന്നു. ഹ​സീ​ന​യും അ​ഫീ​ഫും ശ​നി​യാ​ഴ്ച ഡ​ൽ​ഹി​യി​ലെ​ത്തി​യി​രു​ന്നു. മു​യി​സു, പ്ര​ച​ണ്ഡ, വി​ക്ര​മ​സിം​ഗെ, ജു​ഗ്നൗ​ത്ത്, ടോ​ബ്ഗേ എ​ന്നി​വ​ർ ഞാ​യ​റാ​ഴ്ച​യാ​ണെ​ത്തി​യ​ത്. ‘ആ​ദ്യം അ​യ​ൽ​പ​ക്കം’ എ​ന്ന ന​യ​മ​നു​സ​രി​ച്ചാ​ണ് അ​യ​ൽ​രാ​ജ്യ​ങ്ങ​ളെ ക്ഷ​ണി​ച്ച​ത്. മേ​ഖ​ല​യി​ലെ സു​ര​ക്ഷ​യും വ​ള​ർ​ച്ച​യും ല​ക്ഷ്യ​മി​ട്ടു​ള്ള ‘സാ​ഗ​ർ’ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് ഇ​ന്ത്യ​ൻ മ​ഹാ​സ​മു​ദ്ര പ്ര​ദേ​ശ​ത്തെ നേ​താ​ക്ക​ളെ ച​ട​ങ്ങി​ലേ​ക്ക് ക്ഷ​ണി​ച്ച​തെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

Tags:    
News Summary - Narendra Modi takes oath for the third consecutive term as the Prime Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.