കുട്ടികളെ പൊലീസ്​ വണ്ടിയിൽ നിന്ന്​ റോഡിലേക്ക്​ വലിച്ചെറിഞ്ഞു VIDEO

നർമദയിലെ റാലിയിൽ പ​െങ്കടുക്കാൻ പോയ തൃശൂർ കേ​ച്ചേരി സൽസബീൽ​ ഗ്രീൻ സ്​കൂളിലെ വിദ്യാർഥികൾക്ക്​ ഗുജറാത്ത്​ പൊലീസിൽനിന്നുണ്ടായ ക്രൂരമർദനത്തെ കുറിച്ച്​ അവർക്കൊപ്പം പോയ സൈനബ ടീച്ചർ ‘മാധ്യമം ഒാൺലൈനോട്​’ പറയുന്നു...

നിങ്ങൾ ഇപ്പോൾ വിളിക്കുന്ന സമയത്ത്​ ഞങ്ങൾ നർപൂർ എന്ന സ്​ഥലത്തെ  ആശുപത്രി മുറ്റത്ത്​ നിൽക്കുകയാണ്​. കൈക്കും കാലിനും പരിക്കേറ്റ ഞങ്ങളുടെ കുട്ടിക​െള ചികിത്സിക്കാൻ പോലും അവർ കൂട്ടാക്കുന്നില്ല. പകരം ഞങ്ങളുടെ പേരിൽ കേസെടുക്കാൻ പറ്റുമോ എന്നാണ്​ അവർ നോക്കുന്നത്​.

ഗുജറാത്ത്​ പൊലീസിൻറെ ക്രൂരതകളെക്കുറിച്ച്​ ഏറെ പറഞ്ഞുകേട്ടിട്ടുണ്ട്​. പക്ഷേ, ഇത്ര ക്രൂരന്മാരാണെന്ന്​ ഇപ്പോൾ ഞങ്ങൾ നേരിട്ട്​ അനുഭവിച്ചു. കുട്ടികളെ അവർ വലിച്ചിഴച്ച്​ വാഹനത്തിൽ കയറ്റി. എന്നിട്ട്​ നടുറോഡിൽ വലിച്ചെറിഞ്ഞു. അവരു​െട കൈക്കും കാലിനും പരിക്കുണ്ട്​. 

നർമദയി​ലടക്കം നിരവധി സമരസ്​ഥലങ്ങളിൽ ​െഎക്യധാർഡ്യവുമായി ഞങ്ങളുടെ സ്​കൂളിലെ കുട്ടികൾക്കൊപ്പം പോയിട്ടുണ്ട്​. അന്നൊന്നും ഇങ്ങനെയൊരന​ുഭവം ഉണ്ടായിട്ടില്ല. നാൽപതിനായിരത്തോളം ആദിവാസി കുടുംബങ്ങൾ കുടിയൊഴിപ്പിക്കപ്പെടുന്ന നർമദാ തടത്തിൽ അവർക്ക്​ ​െഎക്യദാർഡ്യവുമായി ഞങ്ങൾക്കൊപ്പം രാജ്യത്തി​​​​​​െൻറ വിവിധ ഭാഗങ്ങളിൽനിന്നും വിദ്യാർഥികളുമുണ്ടായിരുന്നു. ഞങ്ങുടെ എട്ട്​ വിദ്യാർഥികളുമുണ്ടായിരുന്നു. കൂടാതെ,  മുമ്പ്​ സൽസബീൽ ഗ്രീൻ സ്​കൂളിൽ പഠിച്ചിരുന്ന ഇപ്പോൾ പൂണെയിൽ നിയമം പഠിക്കുന്ന അഥീനയ​ും ഫായിഖുമുണ്ടായിരുന്നു. 

മധ്യപ്രദേശിലെ ഇൻഡോറിൽനിന്ന്​ ലോക പരിസ്​ഥിതി ദിനത്തിൽ നർമദ ബചാവോ ആന്ദേളൻ സമരനായിക മേധാപട്​കറുടെ നേതൃത്വത്തിൽ ആരംഭിച്ച ‘റാലി ഫോർ ദ വാലി’ എന്ന യാത്രയ​ുടെ ഭാഗമാകാനാണ്​ ഞങ്ങൾ എത്തിയത്​. മുമ്പും ആന്ദോള​​​​​​െൻറ സമരങ്ങളിൽ ഞങ്ങളുടെ കുട്ടികൾ പ​െങ്കടുത്തിട്ടുണ്ട്​. 

നർമദയിലെ അണക്കെട്ടി​​​​​​െൻറ ദുരന്തം അനുഭവിക്കുന്ന ഗ്രാമങ്ങളിലേക്കായിരുന്നു റാലി ​േഫാർ ദ വാലിയുടെ യാത്ര. തികച്ച​ും സമാധാനപരമായിട്ടാണ്​ യാത്ര പുരോഗമിച്ചത്​.. മഹാരാഷ്​ട്രയി​ൽ ആന്ദോളൻ നടത്തുന്ന ‘ജീവൻശാല’ വിദ്യാലയത്തിലാണ്​ സമാപന പരിപാടികൾ ഉദ്ദേശിച്ചിരുന്നത്​. അവിടേക്ക്​ എത്തണമെങ്കിൽ ഗുജറാത്ത്​ വഴി പോകണമായിരുന്നു. ​അതിനായി ചൊവ്വാഴ്​ച രാവിലെ ഗുജറാത്തിൽപെട്ട ചോട്ടാ ഉദേപൂർ ജില്ലയിലെ രൺധാ ചെക്​പോസ്​റ്റിൽ എത്തിയപ്പോൾ ഞങ്ങളെ പൊലീസ്​ തടഞ്ഞു. ഗുജറാത്തിലേക്ക്​ കടക്കാൻ അനുവദിക്കില്ലെന്ന നിലപാടായിരുന്നു അവര​ുടെത്​. മേധാ പട്​കറിനു പുറമേ, പ്രഫുല്ല സാമന്ത്ര, ഡോ. സുനിലം തുടങ്ങിയ പ്രമുഖരുമുണ്ടായിരുന്നു.

പൊലീസ്​ മർദനത്തിൽ പരിക്കേറ്റ സൽസബീൽ സ്​കൂൾ ഒമ്പതാം ക്ലാസ്​ വിദ്യാർഥി കൃഷ്​ണമുഹമ്മദും അഥീനയും
 


ഇന്ത്യയിലെവിടെയും സഞ്ചരിക്കാൻ സ്വാതന്ത്ര്യമുണ്ടായിരിക്കെ കുറ്റവാളികളല്ലാത്ത ഞങ്ങൾക്ക്​ ഗുജറാത്തിൽ പ്രവേശിക്കാൻ അനുവാദമില്ലാത്തതി​​​​​​െൻറ കാരണങ്ങൾ മേധയും മറ്റുള്ളവരും ചോദ്യം ചെയ്​തു. പ്രവേശനം നിഷേധിച്ചപ്പോൾ എല്ലാവരും കൂടി പാട്ടും മുദ്രാവാക്യങ്ങള​ും മുഴക്കി. ഗ്രാമത്തിലുള്ളവരും ആദിവാസികളും സമരാനുകൂലികളുമായി 200ൽ പരം പേരുണ്ടായിരുന്നു. മുകളിൽനിന്ന്​ ഉത്തരവ്​ കിട്ടിയതുകൊണ്ടാണ്​ ഞങ്ങളെ കടത്തിവിടാത്തതെന്നും തിരികെ പോകണമെന്നുമായിരുന്നു പൊലീസി​​​​​​െൻറ ആവ​ശ്യം. 

അതിനു വഴങ്ങാതെ വന്നപ്പോൾ അവർ കുട്ടികൾ അടക്കമുള്ളവരെ വലിച്ചിഴച്ച്​ പൊലീസ്​ വണ്ടിയിലാക്കി. മേധയെയും മറ്റുള്ളവരെയ​ും അറസ്​റ്റ്​ ചെയ്​തു. സ്​ത്രീകളെ ​അസഭ്യം പറയ​ുകയും അക്രമിക്കുകയും ചെയ്​തു. നിഷ്​ഠുരമായിട്ടായിരുന്നു റാലിയിൽ പ​െങ്കടുത്തവർക്കു നേരെ പൊലീസി​​​​​​െൻറ ആക്രമണം.  എന്നെപ്പോലും കയറ്റാതെ കുട്ടികളെ ഒരു വണ്ടിയിൽ വലിച്ചുകയറ്റിക്കൊണ്ടു​േപായി. ഞാനില്ലാതെ കുട്ടികളെ കൊണ്ടു​േപാകാൻ പറ്റില്ല എന്നു പറഞ്ഞു തടയാൻ ശ്രമിച്ചെങ്കിലും എന്നെ അവർക്കൊപ്പം പോകാൻ അനുവദിച്ചില്ല. വനിതാ പൊലീസ്​ പോലുമില്ലാതെയായിരുന്നു ​െപാലീസി​​​​​​െൻറ പരാക്രമം.

മറ്റൊര​ു വണ്ടിയിൽ എന്നെയ​ും കയറ്റി കൊണ്ടുപോയി. കുറേ ദൂരം ചെന്നപ്പോൾ വിജനമായ ​േറാഡിൽ എ​​​​​​െൻറ കുട്ടികൾ നിൽക്കുന്നതു കാണാനായി. അവരെ വണ്ടിയിൽനിന്ന്​ വലിച്ചെറിഞ്ഞ ശേഷം പൊലീസ്​ കടന്നുകളയുകയായിരുന്നു. ഒരു കൈയിലും കാലിലും തൂക്കിയെടുത്താണ്​ അവരെ വണ്ടിയിൽനിന്ന്​ പൊലീസുകാർ പുറത്തേക്ക്​ എറിഞ്ഞത്​... 

കുട്ടികളെ പേടിപ്പിക്കാനും ഉപദ്രവിക്കാനും ബോധപൂർവമാണ്​ എന്നെ കയറ്റാതെ അവർ വണ്ടിയിൽ വലിച്ചുകയറ്റി കൊണ്ടു​േപായത്​. പരി​േക്കറ്റ കുട്ടികളെയും കൊണ്ട്​ ഞങ്ങൾ നർപൂരിലെ ആശുപത്രിയിൽ എത്തിയെങ്കിലും രാത്രിയായിട്ടും ചികിത്സ തന്നിട്ടില്ല. എഫ്​.​െഎ.ആർ ഒക്കെ ഇട്ട ശേഷമേ ചികിത്സ തരൂ എന്നാണ്​ അവർ പറയുന്നത്​... കുട്ടികളുടെ എല്ലിന്​ പൊട്ടലുണ്ട്​.. 

കുട്ടികളെ ആക്രമിച്ച പൊലീസുകാർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട്​ ആദിവാസികൾ റോഡുപരോധിക്കുകയാണ്​. പൊലീസ്​ സ്​റ്റേഷനു മുന്നിലും അവർ കുത്തിയിരുന്നു ​പ്രതിഷേധിക്കുകയാണ്​. 

Full View
Tags:    
News Summary - NARMADA ISSUE GUJARAT POLICE sal sabeel green school thrissur kechery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.